മന്ദാകിനി നാരായണന്‍ ജന്മ ശതാബ്ദി നാളെ

മന്ദാകിനി നാരായണന്‍ ജന്മ ശതാബ്ദി നാളെ

കോഴിക്കോട്: പ്രമുഖ നക്‌സല്‍ നേതാവായിരുന്ന മന്ദാകിനി നാരായണന്റെ ജന്മ ശതാബ്ദി നാളെ (ശനി) ടൗണ്‍ഹാളില്‍ നടക്കും. കാലത്ത് 10 മണിക്ക് ഫെമിനിസ്റ്റും അക്കാദമിഷ്യനും, ആക്ടിവിസ്റ്റുമായ വിഭൂതി പട്ടേല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. കെ.അജിത എഡിറ്റ് ചെയ്ത് പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ‘മന്ദാകിനി നാരായണന്‍ 1925-2006’ എന്ന പുസ്തകം വിഭൂതി പട്ടേല്‍ ഗ്രോ വാസുവിന് നല്‍കി പ്രകാശനം ചെയ്യും. സി.എസ്.വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത ‘മാതാ ടു മാ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ‘രാഷ്ട്രീയമായി ജീവിക്കുക എന്നാല്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ കെ.സച്ചിദാനന്ദന്‍, ബി.രാജീവന്‍, സാറാ ജോസഫ്, ഗീതാ നന്ദു, മാളവിക ബിന്നി, എം.സുല്‍ഫത്ത്, കെ.ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിക്കും. കെ.എം.ഷീബ മോഡറേറ്ററാവും. വൈകിട്ട് സ്മാരക പ്രഭാഷണം എഴുത്തുകാരിയും പബ്ലിഷറുമായ ഗീതാ രാമസ്വാമി നിര്‍വ്വഹിക്കും. ആര്‍.കെ.ബിജുരാജ് എഡിറ്റ് ചെയ്ത ‘കുന്നിക്കല്‍ നാരായണന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ വിപ്ലവ ചിന്തകള്‍’ എന്ന പുസ്തകം ഗീതാ രാമസ്വാമി പ്രകാശനം ചെയ്യും. രാത്രി 8 മണി മുതല്‍ പുഷ്പവതി പൊയ്പ്പാടത്തും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.

 

 

മന്ദാകിനി നാരായണന്‍ ജന്മ ശതാബ്ദി നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *