കോഴിക്കോട്: ശബരിമലയില്‍ നടന്ന സ്വര്‍ണ്ണ കൊള്ളയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പിരിച്ച്വിട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ മാത്രമല്ല ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ബേപ്പൂര്‍ മുരളീധര പണിക്കര്‍, ചെലവൂര്‍ ഹരിദാസ പണിക്കര്‍, വിജീഷ് പണിക്കര്‍, മൂലയില്‍ മനോജ് പണിക്കര്‍, അനില്‍ പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
