കോഴിക്കോട്: സി.ബി.എസ്.ഇ. കോഴിക്കോട് ജില്ലാ കലോത്സവം 25, 26ന് ചെത്തുകടവ് കെ. പി. സി.എം ശ്രീനാരായണ വിദ്യാലയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം ഉദ്ഘാടനം ശ്രീനാരായണ എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പി വി ചന്ദ്രനും, പ്രശസ്ത സിനിമാ നടനും സംവിധായകനും ആയ വിനീത് കുമാര്‍ സമ്മാനദാനവും നിര്‍വഹിക്കും. 1 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്ള കോഴിക്കോട് ജില്ലയിലെ 67 ഓളം സ്കൂളുകളിലെ 3900 ഓളം കുട്ടികള്‍ അഞ്ചു വിഭാഗങ്ങളിലായി 150 വിവിധ ഇനങ്ങളില്‍ മത്സരിക്കും.ഓരോ ഇനത്തിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൂടാതെ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന സ്കൂളുകള്‍ക്ക് ഓവറോള്‍ ട്രോഫിയും സമ്മാനിക്കും.കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ നവംബര്‍ 12 മുതല്‍ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുമെന്ന് മലബാര്‍ സഹോദയ പ്രസിഡന്റ്മോനി യോഹന്നാന്, സെക്രട്ടറി സിന്ധു ബി പി., ജോയിന്റ് സെക്രട്ടറി ശ്രീ ഷാനവാസ് തളപ്പില്‍ എന്നിവര്‍ അറിയിച്ചു.
സി.ബി.എസ്.ഇ. കോഴിക്കോട് ജില്ലാ കലോത്സവം 25, 26ന്
