എന്‍.ആര്‍.ഐ കൗണ്‍സിലിന്റെ കേരളപ്പിറവി ദിനാഘോഷം നവം. ഒന്നിന്

എന്‍.ആര്‍.ഐ കൗണ്‍സിലിന്റെ കേരളപ്പിറവി ദിനാഘോഷം നവം. ഒന്നിന്

പാലക്കാട്: എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യാ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി ദിനാഘോഷം സര്‍ഗോത്സവം – 2025
യാക്കര ഉദയാ റിസോര്‍ട്ടില്‍ വച്ചു നടത്തുന്നു. ഈ വര്‍ഷം ദേശീയവും അന്തര്‍ ദേശീയവുമായ മൂന്നു പുരസ്‌ക്കാരങ്ങള്‍ നേടിയ ഖത്തറിലെ പ്രവാസി പ്രതിഭയും പാലക്കാട് സ്വദേശിയുമായ ഡോ. അഷ്‌റഫ് അബ്ദുള്‍ അസ്സീസിനെ പ്രസ്തുത പരിപാടിയില്‍ ആദരിക്കും
മലയാള ഭാഷയെ ശ്രേഷ്ടമാക്കിയ സാഹിത്യകാരന്മാരെ ആദരിക്കല്‍, എസ്.എസ്.എല്‍.സി.യില്‍ വിജയം കൈവരിച്ചു തുടര്‍ വിദ്യാഭ്യാസം നടത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം, രോഗികള്‍ക്ക് ഒരാളിന് മൂന്നു തവണ ഡയാലിസിനുള്ള ധനസഹായം, കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്ന ആശാ വര്‍ക്കര്‍മാരെ ആദരിക്കല്‍, വിവിധ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മുതിര്‍ന്ന കലാകാരമാര്‍ക്കുള്ള ധനസഹായ വിതരണം തുടങ്ങി വിവിധ ജീവകാരുണ്യ സഹായങ്ങളും വിതരണം ചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ മുന്‍ മന്ത്രി കെ.ഇ.ഇസ്മയില്‍, എന്‍.ആര്‍.ഐ. കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്.അഹമ്മദ്, ജില്ലാ പ്രസിഡന്റ് സി.എസ്. ഹരിദാസ് , ജനറല്‍ കണ്‍വീനര്‍ എ. ആര്‍. കൃഷ്ണദാസ് എന്നിവര്‍ അറിയിച്ചു.
യാക്കര ഉദയാ റിസോര്‍ട്ടില്‍ രാവിലെ 11 മണിക്ക് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പരിപാടി ഉദ്്ഘാടനം ചെയ്യും. മുന്‍ മന്ത്രി കെ.ഇ.ഇസ്മയില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോള്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.തങ്കപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലറന്മാരായ സാജോ ജോണ്‍,ഹൈ റോജ, ഡോ. ഹരീന്ദ്രന്‍ ആചാരി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുഡ് വില്‍ അംബാസിഡര്‍ ജോസ് കോലത്ത്, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ജനറല്‍
സെക്രട്ടറി കെ.എം. നാസര്‍, എന്‍.ആര്‍.ഐ. കൗണ്‍സില്‍ ദേശീയ നേതാക്കളായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, സത്താര്‍ ആവിക്കര, ഡോ. ഗ്ലോബല്‍ ബഷീര്‍ എന്നിവര്‍ പങ്കെടുക്കും. യോഗാനന്തരം പാലക്കാട് മിന്ധ്യ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേളയും അരങ്ങേറും.

 

 

എന്‍.ആര്‍.ഐ കൗണ്‍സിലിന്റെ കേരളപ്പിറവി
ദിനാഘോഷം നവം. ഒന്നിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *