കെ എസ് ഇ ബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് തകര്‍ക്കുന്നത് സാമ്പത്തിക ക്രമക്കേട് മറയ്ക്കാന്‍: കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കെ എസ് ഇ ബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് തകര്‍ക്കുന്നത് സാമ്പത്തിക ക്രമക്കേട് മറയ്ക്കാന്‍: കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കോഴിക്കോട്: ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാസ്റ്റര്‍ ട്രസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കാതെ പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നതിനു പിന്നില്‍ ഗുരുതരമായ സാമ്പത്തികക്രമക്കേടില്‍ നിന്നും ചിലരെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണെന്ന് കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ പ്രസിഡന്റ് എം മുഹമ്മദലി റാവുത്തര്‍ ആരോപിച്ചു.കോഴിക്കോട് വൈദ്യുതി ഭവന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഉത്തരമേഖല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ഇ ബി പെന്‍ഷന്‍നേഴ്‌സ് കൂട്ടായ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി കൂട്ടായ്മയെയും കെ എസ് ഇ ബി ലിമിറ്റഡിനെയും നേരില്‍ കേട്ട് 2024സെപ്റ്റംബര്‍ 6 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വകമാറ്റിയ പെന്‍ഷന്‍ ഫണ്ട് 24% പിഴപലിശ യോടെ കെ എസ് ഇ ബി തിരിച്ചടയ്ക്കണം. ഇതിന് ഉത്തരവാദികളായവരെ രക്ഷിക്കാന്‍ വേണ്ടിയാണ് കെ എസ് ഇ ബി യില്‍ നിന്നും ഇക്കാലയളവില്‍ റിട്ടയര്‍ ചെയ്തവരെക്കൊണ്ടു തന്നെ വിദഗ്ധ സമിതിയെന്ന പേരില്‍ പുതിയ സമിതി രൂപീകരിച്ചുട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരി മുറിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി പി രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ പി ശ്രീദേവി, വൈസ് പ്രസിഡന്റ് ആര്‍. സ്വാമിനാഥന്‍, കെ വിജയന്‍, പി വി ദിനേശ് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സി കെ മനോജ്, എസ്. പരമേശ്വരന്‍, ജില്ല പ്രസിഡന്റ് പി. ഐ. അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

കെ എസ് ഇ ബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് തകര്‍ക്കുന്നത് സാമ്പത്തിക
ക്രമക്കേട് മറയ്ക്കാന്‍: കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ

 

Share

Leave a Reply

Your email address will not be published. Required fields are marked *