കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില് പ്രവര്ത്തിക്കുന്ന ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന് ആന്ഡ് ജേണലിസം (ഐ.സി.ജെ) 2024-’25 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
1200-ല് 982 മാര്ക്ക് ലഭിച്ച മുഹമ്മദ് മിഖ്ദാദിനാണ് ഒന്നാം റാങ്ക്. 964 മാര്ക്കോടെ ലാല് കുമാര് രണ്ടാംറാങ്ക് നേടി. 869 മാര്ക്കുമായി ആതിര കൃഷ്ണ.എസ്.ആര് മൂന്നാം റാങ്കിന് അര്ഹയായി. ഒന്നും രണ്ടും റാങ്ക്കാരായ മുഹമ്മദ് മിഖ്ദാദും ലാല് കുമാറും ഇപ്പോള് മീഡിയ വണ് ടി.വി യില് ട്രെയിനി ജേണലിസ്റ്റുകളാണ്.
മലപ്പുറം കരുവാരക്കുണ്ടിനടുത്ത് മാമ്പുഴ സ്വദേശിയായ മുഹമ്മദ് മിഖ്ദാദ് പറവെട്ടി മുഹമ്മദ് ബാഖവിയുടേയും നസീമയുടേയും മകനാണ്. കാസര്കോട്ട് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ ലാല്കുമാര് ടി.കൊട്ടന്റേയും ലീലാവതിയുടെയും മകനാണ്. സെന്ട്രല് യൂണിവേഴ്സിറ്റിയില് നിന്ന് മലയാള സാഹിത്യത്തില് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്്. മുന്നാം റാങ്ക് ലഭിച്ച ആതിര കൃഷ്ണ തിരുവനന്തപുരം മുതുവിള കട്ടക്കലില് വീട്ടില് പി.ഡി രാധാകൃഷ്ണന്റേയും ഡി.ആര്.ഷെര്ലിയുടേയും മകളാണ്. ഇംഗ്ലീഷില് ബിരുദാനന്തര ബിരുദധാരിയാണ്.
പരീക്ഷാഫലം www.icjcalicut.com എന്ന വെബ്സൈറ്റില് ലഭിക്കും.പ്രൊവിഷണല് സര്ട്ടിഫിക്കറ്റും മാര്ക്ക് ലിസ്റ്റും നവംബര് 15 മുതല് ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ലഭിക്കും.
ജേണലിസം പി.ജി.ഡിപ്ലോമ
ഫലം പ്രസിദ്ധീകരിച്ചു
