പാരീസ് സ്ട്രീറ്റ് ഫാഷന്‍ വാക്കിന് കോഴിക്കോട് സ്വദേശി സജിത്ത് വോള്‍ഗയും
കോഴിക്കോട്: ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന ഇന്ത്യന്‍ ഫാഷന്‍ സ്ട്രീറ്റ് വാക്ക് 2025 ഇത്തവണ ഫ്രാന്‍സിലെ പാരീസ് നഗരത്തിലും നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാം നഗരത്തിലും 23 മുതല്‍ നവംബര്‍ 2 വരെ നടക്കുന്നു. പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ടാസ്റ്റാ കമ്പനിയാണ് സ്ട്രീറ്റ് ഫാഷന്‍ വാക്കിന്റെ സംഘാടകര്‍. കഴിഞ്ഞ തവണ മാലിദ്വീപിലെ ബീച്ച് ഫാഷന്‍ വാക്ക് നടത്തി ശ്രദ്ധനേടിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ലണ്ടന്‍ നഗരത്തിലും റഷ്യയിലെ മോസ്‌ക്കോ നഗരത്തിലും പരിപാടി നടത്തിയിരുന്നു. രാജ്യത്തിലെ പ്രമുഖ നഗരത്തില്‍ നിന്നും തിരഞ്ഞെടുത്ത 14 സൂപ്പര്‍ മോഡലുകളാണ് ഇന്ത്യന്‍ വസ്ത്രങ്ങളുടെ പുതുമ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് സൂപ്പര്‍ മോഡലായി തിരഞ്ഞെടുത്തിരിക്കുന്നത് സജിത്ത് വോള്‍ഗ-യെ ആണ്. കഴിഞ്ഞ 5 വര്‍ഷത്തിലേറെ ദുബായിലും കേരളത്തിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ബാംഗ്ലൂര്‍, ഗോവ ഫാഷന്‍ ഷോയിലും ഡിസൈനര്‍ ഷോയിലും പേഴ്സണല്‍ സ്റ്റയിലിസ്റ്റും ഇന്റര്‍നാഷണല്‍ മോഡലുമാണ് കോഴിക്കോട് സ്വദേശിയായ സജിത്ത് വോള്‍ഗ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാഷന്‍സ്, ദുബായില്‍ നിന്നാണ് പഠനം പൂര്‍ത്തിയായത്. സജിത്ത് വോള്‍ഗ വണ്‍ ഇന്ത്യ കൈറ്റ് ടീമിന്റെ എക്സിക്യൂട്ടീവ് അംഗമാണ്. പത്രസമ്മേളനത്തില്‍ ആര്‍. ജയന്ത് കുമാര്‍,അബ്ദുള്ള മാളിയേക്കല്‍, പുത്തന്‍ വീട്ടില്‍ അലി റോഷന്‍, സജിത്ത് വോള്‍ഗ (പേഴ്സണല്‍ സ്റ്റയിലിസ്റ്റ് & ഇന്റര്‍നാഷണല്‍ മോഡല്‍) പങ്കെടുത്തു.
