ജുബി ലറ്റെ ഡിയോ;കോറല്‍  സിംങിങ് മത്സരം ഒക്ടോബര്‍ 18ന്

ജുബി ലറ്റെ ഡിയോ;കോറല്‍ സിംങിങ് മത്സരം ഒക്ടോബര്‍ 18ന്

കോഴിക്കോട്: സി എസ് ഐ മലബാര്‍ മഹായിടവകയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ജുബി ലറ്റെ ഡിയോ എന്ന പേരില്‍ ദേശീയ തലത്തില്‍ കോറല്‍ സിംങിങ്് മത്സരം 18ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് സി എസ്സ് ഐ കത്തിഡ്രല്‍ ദൈവാലയത്തില്‍ നടക്കും. ഒന്നാം സമ്മാനം എഡ്വിന്‍ സദാനന്ദന്‍ സ്മാരക ട്രോഫിയും ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനം സ്റ്റാന്‍ലി ജോണ്‍സ് സ്മാരക ട്രോഫിയും അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം കെ ജി ജോണി സ്മാരക ട്രോഫിയും ഇരുപത്തി അയ്യായിരം രൂപയുമാണ്. സി എസ്സ് ഐ മലബാര്‍ മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ റോയ്‌സ് മനോജ് വിക്ടര്‍ ഉദ്ഘാനം ചെയ്യും. പ്രമുഖ സംഗിതജ്ഞരായ ഡോ ജെറി അമല്‍ ദേവ്, ശ്രുതി ഡയറക്ടര്‍ ഫാ ഡോ എം പി ജോര്‍ജ്ജ്, രജ്ജു മറിയം ചെറിയാന്‍ ( ബാംഗ്ലൂര്‍) എന്നിവര്‍ മുഖ്യാതിഥികളായും വിധി കര്‍ത്താകളായും പങ്കെടുക്കും. റവ ജേക്കബ് ദാനിയേല്‍, ക്ലര്‍ജ്ജി സെക്രട്ടറി, കെന്നത്ത് ലാസര്‍ അല്‍മായ സെക്രട്ടറി, റവ സി കെ ഷൈന്‍ , ട്രഷറാര്‍, റവ ഡോ ടി ഐ ജെയിംസ് കണ്‍വിനര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രമുഖ ഗായക സംഘങ്ങളായ സറാഫ്‌സ്, എബി ബാന്‍ഡ്, മിസ്റ്റിക്ക്, അമരവിള യൂത്ത് കോറസ്, എള്ളും പുറം സെന്റ് മത്തിയാസ് ചര്‍ച്ച് കൊയര്‍,തൃശൂര്‍ ഓള്‍ സെയ്ന്‍സ് ചര്‍ച്ച് കൊയര്‍, കൊടക്കല്‍ ഫ്രിട്‌സ് മെമ്മോറിയല്‍ ചര്‍ച്ച് കൊയര്‍, കോഴിക്കോട് സി എസ്സ് ഐ സെന്റ് മേരിസ് ചര്‍ച്ച് കൊയര്‍ തുടങ്ങിയ പ്രമുഖ ഗായകസംഘങ്ങളാണ് ഓണ്‍ലൈന്‍ സ്‌ക്രീനിങ്ങിന് ശേഷം ഫൈനല്‍ റൗണ്ടില്‍ യോഗ്യത നേടിയിട്ടുള്ളത്. പാശ്ചാത്യ രീതിയിലുള്ള ഫോര്‍ പാര്‍ട്ട്‌സ് ഗാനാലാപത്തെ പ്രേത്സാഹിപ്പിക്കുന്നതിനാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മത്സരത്തിന് മുന്നോടിയായി മലബാറിലെ എല്ലാ ചര്‍ച്ച് ഗായക സംഘങ്ങള്‍ക്കു വേണ്ടിയുള്ള കോറി സ്റ്റേഷ് സ് ശില്പശാല 4ാം തിയതി കോഴിക്കോട് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടന്നു. ജര്‍മ്മനിയിലുള്ള ബ്രിട്ടന്‍ – ബ്രിഷാല്‍ പ്രസ്ബിറ്റരിയന്‍ സഭയിലെ ഗായക സംഘം ഓണ്‍ലൈനായി ഈ പ്രോഗ്രാമില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ റവ ഡോ ടി ഐ ജെയിംസ്, റവ സി കെ ഷൈന്‍ (ട്രഷറര്‍) റവ രാജു ചീരന്‍ (മിഡിയ കൊ ഓര്‍ഡിനേറ്റര്‍) റവ സുനില്‍ പുതിയാട്ടില്‍ (കോര്‍പ്പറേറ്റ് മാനേജര്‍), ജോയ് പ്രസാദ് പുളിക്കല്‍ (എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം) എന്നിവര്‍ പങ്കെടുത്തു.

 

 

ജുബി ലറ്റെ ഡിയോ;കോറല്‍ സിംങിങ് മത്സരം ഒക്ടോബര്‍ 18ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *