ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരിക്ക് ജന്മ നാടിന്റെ ആദരം

ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരിക്ക് ജന്മ നാടിന്റെ ആദരം

വൈത്തിരി: പഴയ വൈത്തിരിയുടെ ചിരകാല സ്വപ്നമായ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ യാഥാര്‍ത്ഥ്യമാക്കാന്‍ ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരി സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്തിന്റെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറി. എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് ഉസ്മാന്‍ മദാരിയെ ആദരിച്ചു. പ്രസ്തുത പരിപാടിയില്‍ നാടിനോടുള്ള അടുപ്പവും സമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവുമാണ് ഉസ്മാന്‍ മദാരിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും ഒരു യുവ സംരംഭകന്‍ സമൂഹത്തിന്റെ പുരോഗതിക്കായി സംഭാവന നല്‍കുന്നത് പ്രചോദനാത്മകമാണെന്നും ടി സിദ്ദീഖ് അഭിപ്രായപ്പെട്ടു.

”ഗ്രാമോത്സവം 2025” എന്ന ചടങ്ങിലാണ് ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരി സ്‌പോണ്‍സര്‍ ചെയ്ത ഭൂമിയുടെ രേഖ വൈത്തിരി ഗ്രാമപഞ്ചായത്തിന് കൈമാറിയത്.
ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ്, വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

നാടിന്റെ കായിക വികസനത്തിനും യുവജനങ്ങളുടെ ഉജ്ജ്വല ഭാവിക്കും വഴിതുറക്കുന്ന ഈ സംരംഭം വൈത്തിരിയുടെ അഭിമാന നിമിഷമെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിനോടുള്ള പ്രതിബദ്ധതയും നാടിനോടുള്ള അര്‍പ്പണബോധവുമാണ് ഉസ്മാന്‍ മദാരിയുടെ ഈ നടപടി തെളിയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അദ്ദേഹത്തിന്റെ പിതാവിന്റെ ഓര്‍മയ്ക്കായാണ് ഗ്രൗണ്ട് സ്‌പോണ്‍സര്‍ ചെയ്തത് എന്ന് ഉസ്മാന്‍ മദാരി പറഞ്ഞു.മദാരി കോയഹാജി മെമ്മോറിയല്‍ എന്ന പേരില്‍ ആയിരിക്കും ഗ്രൗണ്ട് അറിയപ്പെടുക.

 

 

ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരിക്ക്
ജന്മ നാടിന്റെ ആദരം

 

Share

Leave a Reply

Your email address will not be published. Required fields are marked *