ഹിജാബ് വിഷയത്തിന് പരിഹാരം; വര്‍ഗീയ ഭിന്നിപ്പിന് ആരെയും അനുവദിക്കില്ല, ഹൈബി ഈഡന്‍

ഹിജാബ് വിഷയത്തിന് പരിഹാരം; വര്‍ഗീയ ഭിന്നിപ്പിന് ആരെയും അനുവദിക്കില്ല, ഹൈബി ഈഡന്‍

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിഷയത്തിന് പരിഹാരം.വര്‍ഗ്ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതോടെയാണ് ഹിജാബ് വിഷയത്തിന് പരിഹാരമായത്. കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായും ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

ഹൈബി ഈഡന്‍ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു പിതാവിന്റെ പ്രതികരണം. വര്‍ഗീയതക്ക് ഇവിടെ സ്ഥാനമില്ലെന്നും സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. നാളെ മുതല്‍ കുട്ടി സ്‌കൂളില്‍ വരും. സ്‌കൂള്‍ മാനേജ്‌മെന്റ് വിഷയത്തില്‍ അവരുടെ അഭിപ്രായം അറിയിക്കും.

നമ്മുടെ നാട്ടിലെ മതേതരത്വത്തിന്റെ ഒരു വലിയ സന്ദേശമാണ്. നമ്മുടെ സമൂഹത്തെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. വ്യക്തി ആക്ഷേപവും വര്‍ഗീയ പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്നതില്‍ വളരെ ശക്തമായി തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. ഭീഷണിയുയര്‍ത്തുന്ന ബിജെപി-ആര്‍എസ്എസ് ശക്തികള്‍ ഏതറ്റം വരെ പോയാലും ഈ മണ്ണിന്റെ മതേതര സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.

 

ഹിജാബ് വിഷയത്തിന് പരിഹാരം; വര്‍ഗീയ ഭിന്നിപ്പിന് ആരെയും
അനുവദിക്കില്ല, ഹൈബി ഈഡന്‍

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *