കോഴിക്കോട്:ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റായി ശോഭ അബൂബക്കര്‍ ഹാജിയെ വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് അഹ്‌മദ് ദേവന്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ശോഭ അബൂബക്കര്‍ഹജി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സി.എച്ച് .ഹമീദ് മാസ്റ്റര്‍.പി .എന്‍.കെ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു
സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ റിട്ടേണിങ് ഓഫീസറുമായി കാസിം ഇരിക്കൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജനറല്‍ സെക്രട്ടറി ആയി ഒ.പി.അബ്ദുറഹ്‌മാനെയും ട്രഷററായി അബ്ദുസ്സലാം നരിക്കുനിയെയും തിരഞ്ഞെടുത്തു
മറ്റു ഭാരവാഹികള്‍ – വൈസ് പ്രസിഡന്റുമാര്‍ എയര്‍ലൈന്‍ അസീസ്, ടി പി അബൂബക്കര്‍ ഹാജി, സി കെ.കരീം, ടി കെ.നാസര്‍,
സെക്രട്ടറിമാരായി ടി ടി.കുഞ്ഞമ്മദ് മാസ്റ്റര്‍, പി പി.അബ്ദുല്ലക്കോയ, സി.അബ്ദുറഹീം, സിറാജ് മൂടാടി
എന്നിവരെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി.ഒ പി.അബ്ദുറഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ അബ്ദുസ്സലാം നരിക്കുനി നന്ദിയും പറഞ്ഞു.
