കോഴിക്കോട്: കേരള സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരനും കേരള സാഹിത്യ സമിതിയുടെ മുതിര്‍ന്ന അംഗവുമായിരുന്ന കാസിം വാടാനപ്പള്ളിയുടെ അനുസ്മരണം നാളെ വൈകിട്ട് 4.30ന് വേദി ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ.ഗോപി പുതുക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. കേരള സാഹിത്യ സമിതി പ്രസിഡണ്ട് ഡോ.സി.രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി പി.പി.ശ്രീധരനുണ്ണി, നോവലിസ്റ്റ് കെ.രഘുനാഥ്, കെ.എസ്.വെങ്കിടാചലം എന്നിവര്‍ സംസാരിക്കും.
