തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാര്‍. എല്ലാ വാഹനങ്ങളിലും എയര്‍ഹോണുകളുടെ പരിശോധന ആരംഭിച്ചു. കോതമംഗലത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ബസിന്റെ പെര്‍മിറ്റും റദ്ദാക്കി.അതിനുശേഷമാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഓരോ ജില്ലയിലെയും പരിശോധനയുടെ കണക്കുകള്‍ ദിവസേന കൈമാറണമെന്നും നിര്‍ദേശമുണ്ട്. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ മുന്‍നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് നടപടി.
അനധികൃത എയര്‍ഹോണുകള്‍ പിടിച്ചെടുത്ത്
റോഡ് റോളര്‍ കയറ്റി നശിപ്പിക്കണം; മന്ത്രി കെ.ബി.ഗണേശ് കുമാര്‍
