കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ ഗവേഷണ രംഗത്തെ മികച്ച അധ്യാപകനും പ്രശസ്തനായ ഗവേഷകനുമായിരുന്ന ഡോ. സയ്യിദ് അംജദ് അഹമ്മദ് (76) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഖബറടക്കം ഇന്ന് വൈകിട്ട് മസ്ജിദ്-ഇ-ഖാദ്രിയയില്‍ മയ്യിത്ത് നമസ്‌കാരം നടക്കുമെന്ന് മകന്‍ സാദ് അറിയിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇ.എം.ആര്‍.സി. ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം അദ്ദേഹം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ എം.എസ് ബിരുദത്തിന് ചേരുന്നതിന് മുന്‍പ് അദ്ദേഹം ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജിയോളജിയില്‍ എം.എസ്.സി നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപനത്തിന്് മുന്‍പ് അദ്ദേഹം കുറച്ചുകാലം ഐ.ഐ.എം. ബാംഗ്ലൂരിലും സേവനമനുഷ്ഠിച്ചു.
ബാംഗ്ലൂര്‍ സര്‍വകലാശാലയിലെ ഇലക്ട്രോണിക് മീഡിയ വിഭാഗവുമായി സഹകരിച്ച് ഒരു പ്രധാന ഗവേഷണ പ്രോജക്റ്റും പൂര്‍ത്തിയാക്കി. യു.ജി.സി.യുടെ എമെരിറ്റസ് ഫെലോ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
