തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ.ഡി സമന്‍സില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ അനില്‍ അക്കര രംഗത്ത്. വിവേകിനു നല്‍കിയ സമന്‍സില്‍ തുടര്‍നടപടികള്‍ എടുക്കാത്തതില്‍ വിശദീകരണം തേടി എം.എല്‍എ കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇ.ഡി ഡയറക്ടര്‍ക്കും പരാതി നല്‍കി.ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ പ്രതിയാകേണ്ടിയിരുന്ന ആളാണെന്നും എന്നാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രിയും അധികാരത്തിലിരിക്കുന്ന കാലത്തോളം ഈ കേസില്‍ ഒരുചുക്കും നടക്കില്ലെന്നും അനില്‍ അക്കരെ കുറ്റപ്പെടുത്തി.
സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തിനു ശേഷം 1000 കോടിയാണ് യുഎഇ കേന്ദ്രീകരിച്ച് വിവേക്, സ്വപ്ന സുരേഷ്, ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ പിരിച്ചത്. യുഎഇയിലെ വിവിധ ബാങ്കുകളിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് വിവേകായിരുന്നു.ഈ തുക കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ 18% ജിഎസ്ടി ഉണ്ടായിരുന്നത് തോമസ് ഐസക്ക് ഒഴിവാക്കാമെന്ന് ഏറ്റിരുന്നു. അതില്‍ തന്നെ 180 കോടി രൂപയുടെ അഴിമതിയാണ് ലക്ഷ്യമിട്ടതെന്നും അനില്‍ അക്കര ആരോപിച്ചു. കേന്ദ്രം ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ പ്രതിഫലമാണ് വിവേകിനെതിരെ നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണ് വിവേക് വിജയനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതെന്നാണ് പുതിയ വിവരങ്ങള്‍. 2023ലാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി വിവേക് വിജയന് നോട്ടീസ് നല്‍കിയത്. എന്നാല്‍, വിവേക് വിജയന്‍ മൊഴിയെടുക്കുന്നതിനായി ഹാജരായിരുന്നില്ല. ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2020ല്‍ അന്വേഷണം ആരംഭിച്ചത്.
ലൈഫ് മിഷന്‍ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകനെ
ഇ.ഡി ചോദ്യം ചെയ്യണം; അനില്‍ അക്കര
