ഗാസ സിറ്റി: യുദ്ധത്തിന് വിരാമമിട്ട ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറി. ജീവനോടെയുളള 20 ബന്ദികളുടെ പേര് വിവരങ്ങളും ഹമാസ് കൈമാറി. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. വന്‍ ജനാവലിയാണ് ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ ഒത്തുകൂടിയത്. ഇസ്രായേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് പ്രസ്താവിച്ചു.
ഇതിനിടെ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനത്തിനായി ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്.
ബന്ദി മോചനം ആരംഭിച്ചു;ഇസ്രയേലി ബന്ദികളെ ഹമാസ ഐസിആര്‍സിക്ക് കൈമാറി
