തൃശൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണുത്തി നോര്‍ത്ത്, സൗത്ത് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലോകവയോജന ദിനം ആചരിച്ചു. വയോജനങ്ങള്‍ ആയ പെന്‍ഷന്‍കാര്‍ക്ക് ‘വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം’ എന്ന വിഷയത്തില്‍ തൃശ്ശൂര്‍ ദയ ജനറല്‍ ആശുപത്രിയിലെ ഡോ.ഗായത്രി ശ്രീകുമാര്‍ വിശദമായ ക്ലാസ്എടുത്തു. ഡോ.ഗായത്രി ശ്രീകുമാറിന് തൃശ്ശൂര്‍ ഈസ്റ്റ് ബ്ലോക്ക് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ രക്ഷാധികാരിയുമായ കെ കൃഷ്ണന്‍കുട്ടി പുരസ്കാരം സമര്‍പ്പിച്ചു.
യോഗത്തില്‍ പി. ദാക്ഷായണി ടീച്ചര്‍, സണ്ണി.ഒ.കെ, മധുസൂദനന് ഇ വി, സൈനുദ്ദീന്‍ അറുമുഖന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോകവയോജന ദിനം ആചരിച്ചു
