ഗാസയില്‍ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേല്‍ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിര്‍ത്തല്‍ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ധാരണയില്‍ ഏതാനും പലസ്തീന് തടവുകാരെയും വിട്ടയ്ക്കും.
ഗാസ: യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗാസയില്‍ വെടി നിര്‍ത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും.ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവും ഗാസയില്‍ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതുമാണ് വെടിനിര്‍ത്തല്‍ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ധാരണയില്‍ ഏതാനും പലസ്തീന് തടവുകാരെയും വിട്ടയ്ക്കും. ക്യാബിനറ്റ് അനുമതി ലഭിച്ചാല്‍ മാത്രമാണ് വെടിനിര്‍ത്തല്‍ ധാരണയിലെ ആദ്യ ഘട്ടം നടപ്പിലാവുക. ഇതിനായി ക്യാബിനറ്റിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.സഹമന്ത്രിമാരെ ഇക്കാര്യത്തില്‍ ധാരണയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ധാരണയെ ലോക നേതാക്കള്‍ സ്വാഗതം ചെയ്തു. സമാധാന കരാറിലേക്ക് ഇസ്രയേല്‍ ഹമാസ് നേതൃത്വത്തെ എത്തിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രത്യേകം നന്ദി പ്രകടിപ്പിച്ചാണ് തുക്കി പ്രധാനമന്ത്രി തയ്യിബ് എര്‍ദ്ദോഗന്റെ പ്രതികരണം എത്തിയത്. പലസ്തീന് പൂര്‍ണമായ രീതിയില്‍ സ്ഥാപിതമാവുന്നതിനുള്ള പ്രയത്നങ്ങളില്‍ ഒപ്പമുണ്ടാവുമെന്നുമാണ് തയ്യിബ് എര്ദ്ദോഗന് പ്രതികരിച്ചത്.എക്സിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. രണ്ട് വര്‍ഷം നീണ്ട് ചിന്തിക്കാവുന്നതിലും അപ്പുറമായ കഷ്ടപ്പാടിന് വിരാമം ആകുന്നത് അശ്വാസമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ വിശദമാക്കിയത്. വളരെ അധികം ആശ്വാസം നല്‍കുന്നതാണ് ഈ നിമിഷമെന്നും പ്രത്യേകിച്ച് ബന്ദികള്‍ ആക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും ഗാസയിലെ സാധാരണക്കാര്‍ക്കും ആശ്വാസമാകുമെന്നും കെയ്ര് സ്റ്റാര്‍മര്‍ പ്രതികരിച്ചു.
ഖത്തറിനും ഡൊണാള്‍ഡ് ട്രംപിനും നന്ദി പറഞ്ഞാണ് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പ്രതികരണം. ട്രംപിന്റെ നേതൃത്വത്തിനും ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും നിരന്തരമായ പരിശ്രമത്തിന് മാര്‍ക്ക് കാര്‍ണി നന്ദി രേഖപ്പെടുത്തി. ബന്ദികളാപ്പെട്ടവ അവരുടെ കുടുംബങ്ങളോടൊപ്പം ചേരുന്നമെന്നതില് അതീവ ആശ്വാസമെന്നും കാനഡ പ്രധാനമന്ത്രി പ്രതികരിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയുണ്ടെന്നും ധാരണയില്‍ ഇരുവിഭാഗവും ഒപ്പിടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് വിശദമാക്കിയത്. ബന്ദികളുടെ മോചനവും മാനുഷിക സഹായങ്ങള്‍ വേഗത്തിലാക്കുന്നതും ദീര്‍ഘകാലത്തേക്കുള്ള സമാധനത്തിലേക്ക് എത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് അവസാനം നല്‍കുന്നതാണ് ധാരണയെന്നാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരിഫ് പ്രതികരിച്ചത്.
വെടി നിര്‍ത്തല്‍ ധാരണയില്‍ ഇസ്രയേലും ഹമാസും
