ഫാസ്ടാഗ് എടുക്കൂ പണം സേവ് ചെയ്യൂ

ഫാസ്ടാഗ് എടുക്കൂ പണം സേവ് ചെയ്യൂ

നവംബര്‍ 15, 2025 മുതല്‍ ദേശീയ പാതയിലെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുമ്പോള്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍ സാധാരണ നല്‍കുന്നതിനേക്കാള്‍ വലിയ തുക നല്‍കേണ്ടിവരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ പണം നല്‍കിയാല്‍ ഇരട്ടി തുക ഈടാക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. അതായത്, ഫാസ്ടാഗ് വഴി ടോള്‍ അടയ്ക്കുമ്പോള്‍ 100 രൂപയാണ് സാധാരണ നിരക്കെങ്കില്‍, പണമായി നല്‍കിയാല്‍ അത് 200 രൂപയായി മാറും. യുപിഐ വഴിയാണെങ്കില്‍ 125 രൂപയും നല്‍കണമെന്ന് കേന്ദ്ര ഹൈവേ മന്ത്രാലയം അറിയിച്ചു

ഫാസ്ടാഗ് ഉപയോഗിക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ രീതിയിലുള്ള ഫീസ് ഘടന കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പൂര്‍ണമായും പണം നല്‍കുന്നതിനേക്കാള്‍ അല്‍പം കുറഞ്ഞ പിഴയോടെ ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള സൗകര്യവും നല്‍കുന്നുണ്ട്.

ദേശീയപാതകളിലെ യാത്ര മെച്ചപ്പെടുത്താനും ടോള്‍ പിരിവിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ നീക്കം. പണം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് സഹായിക്കും. ഇത് ടോള്‍ പ്ലാസകളിലെ തിരക്ക് കുറയാനും സഹായിക്കും.

ഫാസ്ടാഗ് എടുക്കൂ പണം സേവ് ചെയ്യൂ

 

Share

Leave a Reply

Your email address will not be published. Required fields are marked *