കോഴിക്കോട് : റസിഡന്റ്സ് അപ്പക്‌സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട് സംഘടിപ്പിച്ച ജില്ലാ തല മഹാത്മാ ഗാന്ധി ക്വിസ്സ് മത്സരവും പ്രതിഭാ പുരസ്‌കാര ദാനവും ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. റസിഡന്റ്സ് അസോസിയേഷനുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എം മുഹമ്മദ് റഷ്ദാന്‍, ഒന്നാം സ്ഥാനവും, വി പി ശ്രീനന്ദ രണ്ടാം സ്ഥാനവും, കെ ദില്‍ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. യു പി സ്‌കൂള്‍ വിഭാഗത്തില്‍ കെ പി ആത്മിക ശരത് ഒന്നാം സ്ഥാനവും, അലന്‍ രാജ് കൃഷ്ണ രണ്ടാം സ്ഥാനവും, ധ്യാന്‍ നിവേദ് മൂന്നാം സ്ഥാനവും നേടി വിജയികളായി.
അപ്പക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടും കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി രാധാകൃഷ്ണന്‍, പ്രോഗ്രാം ചെയര്‍മാന്‍ എം പി രാമകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ജനാര്‍ദ്ദനന്‍, ക്വിസ് മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ പ്രേമദാസന്‍ മാസ്റ്റര്‍, സക്കീര്‍ പാറക്കാട്ട്, കെ വി ഷാബു, എന്‍ ഭാഗ്യനാഥ്, കെ സത്യനാഥന്‍, ആര്‍ എം സക്കറിയ, ശ്രീജ സുരേഷ്, അഡ്വ ജാനകി, എം സുലേഖ, അഡ്വ എ കെ ജയകുമാര്‍, അഡ്വ കെ എം കാതിരി, കെ സി അബ്ദുല്‍ റസാക്ക്, പി കെ ഫൗസിയ, എം മുഹമ്മദ് റഷ്ദാന്‍ എന്നിവര്‍ പ്രസംഗിച്ചു.
റസിഡന്റ്സ് അപ്പക്‌സ് കൌണ്‍സില്‍ ജില്ലാ തല ഗാന്ധി
ക്വിസ്സ് മത്സരവും പ്രതിഭാ പുരസ്‌കാര ദാനവും സംഘടിപ്പിച്ചു
