ഡോ.കെ.കെ.എന്‍.കുറുപ്പ് മിശ്കാല്‍ പള്ളി സന്ദര്‍ശിച്ചു

ഡോ.കെ.കെ.എന്‍.കുറുപ്പ് മിശ്കാല്‍ പള്ളി സന്ദര്‍ശിച്ചു

കോഴിക്കോട്; കേരളത്തിലെ പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. കെ.കെ.എന്‍.കുറുപ്പ് കുറ്റിച്ചിറയിലെ ചരിത്ര പ്രസിദ്ധമായ മിശ്കാല്‍ പള്ളി സന്ദര്‍ശിച്ചു. പുരാതനമായ നഗരത്തിലെ ഇത്തരം പള്ളികളുടെയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുറ്റിച്ചിറ മേഖലയിലെ തറവാട് ഭവനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഈ കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോര്‍ച്ചുഗല്‍ ആക്രമണത്തില്‍ തകര്‍ന്ന് പുനര്‍നിര്‍മ്മാണം നടത്തിയ പള്ളി മിമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ അദ്ദേഹം നോക്കി കണ്ടു. പ്രൊഫ. സ്വര്‍ണ്ണകുമാരി അദ്ദേഹത്തെ അനുഗമിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ, ഖാസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍, ട്രഷറര്‍ കെ.വി. ഇസ്ഹാഖ്,റഷീദ് ഉസ്മാന്‍, പുതിയകം മുസ്തഫ,പി. ആദം,പി.അനീസ്, ബീന റഷീദ് എന്നിവര്‍ ചേര്‍ന്ന് കുറുപ്പിനെ സ്വീകരിച്ചു.

 

 

ഡോ.കെ.കെ.എന്‍.കുറുപ്പ്
മിശ്കാല്‍ പള്ളി സന്ദര്‍ശിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *