അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: 2024-25 സാമ്പത്തിക വർഷത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തും കുഴിമണ്ണ ഗ്രാമപഞ്ചായത്തും സംയുക്തമായി 28 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച
എക്കാപറമ്പ് കൈപപ്പറമ്പ് അങ്കണവാടി കെട്ടിടം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുക്കിയ ഷംസു ഉദ്ഘാടനം നിർവഹിച്ചു.
കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം സി കുഞ്ഞാപ്പു മുഖ്യപ്രഭാഷകനായി. ചടങ്ങിൽ അംഗനവാടിക്ക് സ്ഥലം നൽകിയ റംല ഞാറകോടനെ ആദരിച്ചു.കുഴിമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു ആനത്താനത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുർഷിത നിസാർ, ക്ഷേമ ചെയർപേഴ്സൺ സലാം മുക്കോടൻ, വാർഡ് മെമ്പർമാരായ മുത്തലിബ് ,അലവിക്കുട്ടി, കുഞ്ഞാക്ക ആതിര സുധീവ്, റസാക്ക് കിളിനാടൻ, ഷഫീഖ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വാർഡ് മെമ്പർ പി വി ആസിയ ഹംസ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കാട്ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *