എവിഎഎസ് സംവിധാനം; ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു,

എവിഎഎസ് സംവിധാനം; ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു,

ന്യൂഡല്‍ഹി: ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുകളുള്ള വാഹനങ്ങളെക്കാള്‍ നിശബ്ദമായി സഞ്ചരിക്കന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയൈന്നതാണ് ലക്ഷ്യം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.

 

സഞ്ചരിക്കുമ്പോള്‍ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താനാണു നിര്‍ദേശം. 2026 ഒക്ടോബര്‍ 1 മുതല്‍ വിപണിയില്‍ ഇറങ്ങുന്ന പുതിയ മോഡല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതു നിര്‍ബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *