തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറായ അബ്ദുള്ള അബു ഷാവേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്ന കേരളത്തിന്റെ ഐക്യദാര്‍ഢ്യം മുഖ്യമന്ത്രി പലസ്തീന്‍ അംബാസഡറെ അറിയിക്കുകയും ചെയ്തു.എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പം നില്‍ക്കുന്ന സിപിഎമ്മിന്റെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നിലപാടിലുള്ള സന്തോഷം അബ്ദുള്ള അബു ഷാവേഷ് രേഖപ്പെടുത്തി.
സിപിഎം നേതാക്കളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പുത്തലത്ത് ദിനേശന്‍, ജോണ്‍ ബ്രിട്ടാസ് എംപി, എം വി ജയരാജന്‍, സി എന്‍ മോഹനന്‍, കെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എ കെജി സെന്ററില്‍ അംബാസഡറെ സ്വീകരിച്ചത്.
പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായ പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കണം എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പലസ്തീന്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം
പലസ്തീന്‍ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
