റിസര്‍ജ് ഇന്ത്യാ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം വാര്‍ഷികവും യൂത്ത് സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവും 3,4ന്

റിസര്‍ജ് ഇന്ത്യാ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം വാര്‍ഷികവും യൂത്ത് സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവും 3,4ന്

കോഴിക്കോട് റിസര്‍ജ് ഇന്ത്യാ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം വാര്‍ഷികവും യൂത്ത് സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവും ഒക്ടോബര്‍ 3, 4 തീയതികളില്‍ കോഴിക്കോട് ശ്രീ നാരായണാ സെന്റിനറി ഹാളില്‍ നടക്കും.
കോണ്‍ക്ലേവ് കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരിയും വിദ്യാഭ്യാസ എക്‌സിബിഷന്‍ NIT ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയും ഒക്‌റ്റോബര്‍ 3ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്‍ഫോസിസ്, NIT, NIELIT, NSTI തുടങ്ങിയ സ്ഥാപനങ്ങളിലെ നൂതന സ്‌കില്‍ കോഴ്‌സുകള്‍, പഠനത്തോടൊപ്പം തന്നെ തൊഴില്‍ ലഭിക്കാന്‍ സഹായകമായ ആഡ്-ഓണ്‍ കോഴ്‌സുകള്‍, ഇന്‍ഫോസിസ് നയിക്കുന്ന ടെക്‌നോളജി ട്രെയിനിങ് കോഴ്സുകള്‍ തുടങ്ങിയവയും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര, സംസ്ഥാന പരീക്ഷകള്‍ക്കുള്ള വിദഗ്ദ്ധനിര്‍ദ്ദേശങ്ങള്‍ എന്നിവ പരിപാടിയില്‍ ഉണ്ടായിരിക്കും. കൂടാതെ ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹാക്കത്തോണ്‍, സ്റ്റാര്‍ട്ട്-അപ്പ് പിച്ചിങ്ങ് ചലഞ്ച്, സ്‌കില്‍ കോംപറ്റീഷന്‍ തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കോണ്‍ക്ലേവില്‍ വിവിധ സംസ്ഥാനങ്ങളിലെ സ്‌കില്‍ സര്‍വ്വകലാശാലകളും മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമുള്‍പ്പെടെ 30ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഏകനാഥന്‍ യു പി (മാനേജിങ്ങ് ട്രസ്റ്റി, റിസര്‍ജ് ഇന്ത്യാ ഫൗണ്ടേഷന്‍) ,പ്രസീദ പി കെ (സെക്രട്ടറി, റിസര്‍ജ് ഇന്ത്യാ ഫൗണ്ടേഷന്‍), സിജു കറുത്തേടത്ത്, പി. ആദിത്യദേവ് പങ്കെടുത്തു.

ഫോണ്‍: 8089525353, 7736232325.

റിസര്‍ജ് ഇന്ത്യാ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നാം
വാര്‍ഷികവും യൂത്ത് സ്‌കില്‍ ഡവലപ്‌മെന്റ് കോണ്‍ക്ലേവും 3,4ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *