കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ റൂബി ജൂബിലി സംസ്ഥാന സമ്മേളനം 3,4,5ന്

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ റൂബി ജൂബിലി സംസ്ഥാന സമ്മേളനം 3,4,5ന്

കോഴിക്കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ റൂബി ജൂബിലി സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 3,4,5ന് കോഴിക്കോട് ഓക് കണ്‍വെന്‍ഷന്‍ സെന്റര്‍ (കല്ലായി)ല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3ന് വെളളിയാഴ്ച നടക്കുന്ന പ്രിന്റ് പായ്ക്ക് എക്‌സിബിഷന്‍ അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ‘ഡിജിറ്റല്‍ കാലത്തെ അച്ചടിയുടെ പ്രസക്തി’ എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാര്‍ മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും.

4ന് ശനിയാഴ്ച കോഴിക്കോട് ജില്ലാ കുടുംബ സംഗമം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

5ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് സംസ്ഥാന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.കെ.രാഘവന്‍ എം.പി, കെ.രാജേന്ദ്രന്‍ ദേശീയ ജന.സെക്രട്ടറി എ ഐ എഫ് എംപി, എം.ബാലഗോപാല്‍ വൈസ് പ്രസിഡണ്ട് സൗത്ത് എ ഐ എഫ് എം പി, ആര്‍.സുരേഷ് മുന്‍ ദേശീയ പ്രസിഡണ്ട് എ ഐ എഫ് എം പി മുഖ്യാതിഥികളാവും. ഉച്ചയ്ക്ക് 1 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ അധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി.പി.എം.ഹസ്സൈനാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്ക് ട്രഷറര്‍ പി.അശോക് കുമാറും അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും. സമാപന സമ്മേളനത്തില്‍ മുഖ്യ ഉപദേഷ്ടാവ് പി.എ അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രിന്റോത്സവം സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.എം.ഹസ്സൈനാര്‍, ടി.ടി.ഉമ്മര്‍, എം.എസ്.വികാസ്, എസ്.സുമേത് കുമാര്‍, കെ.രമേശ്, ഉണ്ണികൃഷ്ണന്‍.പി.എ എന്നിവര്‍ പങ്കെടുത്തു.

 

 

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍
റൂബി ജൂബിലി സംസ്ഥാന സമ്മേളനം 3,4,5ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *