സാഹിത്യത്തില്‍ കണ്‍കെട്ടില്ല; യു.കെ.കുമാരന്‍

സാഹിത്യത്തില്‍ കണ്‍കെട്ടില്ല; യു.കെ.കുമാരന്‍

കോഴിക്കോട്: സാഹിത്യത്തില്‍ കണ്‍കെട്ടില്ലെന്നും, ആധുനിക സാഹിത്യമെന്നത് അസ്തമിച്ചെന്നും, വായനക്കാരന്റെ ഹൃദയത്തില്‍ ചലനമുണ്ടാവാന്‍ എഴുത്തുകാരന് സാധിച്ചാല്‍ എഴുത്ത് വിജയിച്ചുവെന്നും പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. വായനക്കാരനെ നിരാകരിച്ച് എഴുത്തുകാരന് മുന്നോട്ട് പോകാനാവില്ല. പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലത്തെ വായനക്കാരനല്ല ഇന്നത്തെ വായനക്കാരന്‍. തന്റെ രചനയില്‍ നിന്ന് വായനക്കാരന്‍ ഇറങ്ങി പോകാതിരിക്കാന്‍ എഴുത്തുകാരന് നല്ല ശ്രമം നടത്തേണ്ടി വരുമെന്നും, എഴുത്ത് അനായാസം ചെയ്യാവുന്ന ഒന്നല്ലെന്നും, കഠിന സപര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങള്‍ക്ക് പോലും സമൂഹത്തില്‍ ചലങ്ങള്‍ സൃഷ്ടിക്കാനാവുന്നില്ല.

ചടങ്ങില്‍ പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയികളായ യേശുദാസ് വാരാപ്പുഴ എം.എം.ഗോപാലന്‍, അബ്ദുള്ള പേരാമ്പ്ര, സരുണ്‍ നാറാത്ത് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

സാഹിത്യ ക്യാമ്പ് സംഘാടക സമിതി ചെയര്‍മാനും പ്രമുഖ ബില്‍ഡറും, മാക്ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ കെ.മുസ്തഫ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ്ജ്, ഫ്രണ്ട്‌സ് ഓഫ് യോഗ ആള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്ററും, കേരള ഹോംസ്‌റ്റേ ആന്റ് ടൂറിസം റിസോര്‍ട്ട്‌സ് ജില്ലാ പ്രസിഡന്റുമായ ടി.പി.രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതവും, ജനറല്‍ മാനേജര്‍ പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാഹിത്യകാരന്‍ കെ.ജി.രഘുനാഥ്, എം.ഗോകുല്‍ദാസ് എന്നിവര്‍ ക്ലാസ്സെടുക്കും.

 

സാഹിത്യത്തില്‍ കണ്‍കെട്ടില്ല; യു.കെ.കുമാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *