കോഴിക്കോട്: വനിതാ കലാ സഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. യുവ കലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ.ശശികുമാര്‍ പുറമേരി ഉദ്ഘാടനം ചെയ്തു. അജിത നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കലാ സാഹിതി ജില്ലാ സെക്രട്ടറി അനീസ സുബൈദ, എം.എ.ബഷീര്‍, ടി.എം.സജീന്ദ്രന്‍, കെ.നഹിയാന ബീഗം, മൃദുല മനോഹരന്‍, സുമതി ഹരിഹര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കവിയരങ്ങ് മുണ്ട്യാടി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. അജിത മാധവ്, ശ്രീജ ചേളന്നൂര്‍, റുക്‌സാന കക്കോടി, അജിത മീഞ്ചന്ത എന്നിവര്‍ കവിത പാരായണം നടത്തി.
വനിത കലാ സാഹിതി ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
