കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു.
കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം’ മരിച്ചവന്റെ ചെരുപ്പ്’ എന്ന കവിതയ്ക്ക് അബ്ദുള്ള പേരാമ്പ്ര, രണ്ടാം സമ്മാനം ‘ഇറങ്ങിപോയവളുടെ മുറിവിലേക്ക് ഒരു കവിത’ – സരുണ്‍ നാറാത്ത്, മൂന്നാം സമ്മാനം അനാമിക എം.ബാബുവിന്റെ ‘ജാലകങ്ങള്‍’ എന്ന കവിതയ്ക്കും ലഭിച്ചു. വിജയികള്‍ക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ അഭിനന്ദനങ്ങള്‍.
