തേഞ്ഞിപ്പലം: ആഫ്രിക്കയിലെ റുവാണ്ടയില്‍ വച്ചു നടക്കുന്ന ആറാമത് വേള്‍ഡ് അഗ്രോ ഫോറസ്റ്റ് കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഡോ. അബു കുമ്മാളിക്ക് ക്ഷണം ലഭിച്ചു.ഒക്ടോബര്‍ 20 – 24 ദിവസങ്ങളിലാണ് റുവാണ്ടയില്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്.
കാര്‍ഷിക വനവത്ക്കരണത്തിനു കേരളത്തില്‍ നിന്നുള്ള ഒരു മാതൃക എന്ന വിഷയത്തില്‍ ആണ് ഡോ.അബു കുമ്മാളി പ്രബന്ധം അവതരിപ്പിക്കുക. ലോക രാഷ്ട്രങ്ങളിലെ പ്രഗത്ഭരായ പരിസ്ഥിതി -കൃഷി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസില്‍ വിദഗ്ദ്ധരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ഡോ. കുമ്മാളിക്കു അവസരമുണ്ടാകും. ഇക്കോപീസ് മിഡില്‍ ഈസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് നേരത്തെ മലേഷ്യയിലും തായ്ലണ്ടിലും നടന്ന പരിസ്ഥിതി-കൃഷി വിദഗ്ദ്ധരുമായുളള കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ചേലേമ്പ്രസ്വദേശിയായ ഡോ. അബു കുമ്മാളി അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും, ഗ്രന്ഥകാരനും, പ്രഭാഷകനുമാണ്.
