സാഹിത്യ ക്യാമ്പ് 27ന്

സാഹിത്യ ക്യാമ്പ് 27ന്

കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് 27-09-2025ന് (ശനി) ഗുരുകുലം ആര്‍ട് ഗാലറിയില്‍ വെച്ച് ഏകദിന സാഹിത്യ ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് 10 മണിക്ക് ക്യാമ്പ് സാഹിത്യകാരന്‍ യു കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും സാഹിത്യകാരന്മാരായ പി.കെ.ഗോപി, ഐസക് ഈപ്പന്‍, കെ.ജി.രഘുനാഥ്, എം ഗോകുല്‍ദാസ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിക്കും. സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് ചെറുകഥ- കവിത മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സാഹിത്യ ക്യാമ്പിന്റെ ഭാഗമായി സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. പ്രശസ്ത കവി പി പി ശ്രീധരനുണ്ണിയാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ നഗരമായി പ്രഖ്യാപിക്കപ്പെട്ട കോഴിക്കോടിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുക എന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി.പി. ശ്രീധരനുണ്ണി (ക്യാമ്പ് ഡയറക്ടര്‍), പി.ടി.നിസാര്‍ (ചീഫ് എഡിറ്റര്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്), കെ മുസ്തഫ (ചെയര്‍മാന്‍ സാഹിത്യ ക്യാമ്പ് സംഘാടക സമിതി), രാജന്‍ തേങ്ങാപറമ്പത്ത് (ട്രഷറര്‍ സാഹിത്യ ക്യാമ്പ് സംഘാടക സമിതി), എം.ഗോകുല്‍ദാസ് (എഴുത്തുകാരന്‍), പി.കെ.ജയചന്ദ്രന്‍(ജന. മാനേജര്‍ പീപ്പിള്‍സ് റിവ്യൂ) പങ്കെടുത്തു.

Contact No. 9037319971

 

സാഹിത്യ ക്യാമ്പ് 27ന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *