കോഴിക്കോട്: കലാസാഗര്‍ സ്ഥാപകനായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 33-ാം ചരമ വാര്‍ഷികം ഒക്ടോബര്‍ 14ന്. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം കലാമണ്ഡലം നിള ക്യാമ്പസില്‍ വെച്ചു കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കലാസാഗര്‍ ഗുരുസ്മരണദിനമായി ആചരിക്കുന്നു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണയ്ക്കായുള്ള ഗുരുശിഷ്യ പരമ്പരയ്ക്ക് ആദരവായി കഥകളി നാട്യാചാര്യന് കലാനിലയം രാഘവന് ആശാനെയും കഥകളി സംഗീതരത്നം കോട്ടക്കല്‍ ഗോപാലപിഷാരടി ആശാനെയും കലാസാഗര്‍ ആദരിക്കും.
കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള് ചരമവാര്‍ഷികം ഒക്ടോബര്‍ 14ന്
