വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി തിരുത്തലുകള്‍ വരുത്താന്‍ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍ നിര്‍ബന്ധം

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി തിരുത്തലുകള്‍ വരുത്താന്‍ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍ നിര്‍ബന്ധം

ദില്ലി: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും ഇനി ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍ നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലും ദില്ലിയിലും വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ അസ്വാഭാവിക വര്‍ദ്ധനവില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു.

ദില്ലി: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി തിരുത്തലുകള്‍ വരുത്താന്‍ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍ നിര്‍ബന്ധമാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്. മുന്‍പ് വോട്ടര്‍ ഐഡി നമ്പറും, ഏതെങ്കിലും ഫോണ്‍ നമ്പറും നല്‍കിയാല്‍ അപേക്ഷകള്‍ അംഗീകരിക്കപ്പെടുമായിരുന്നു. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതിര്‍ന്നത്.

 

 

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി തിരുത്തലുകള്‍ വരുത്താന്‍
ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍ നിര്‍ബന്ധം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *