സാഹിത്യ ക്യാമ്പ് പുസ്തക മേള പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും

സാഹിത്യ ക്യാമ്പ് പുസ്തക മേള പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 27-ാം തിയതി ഗുരുകുലം ആര്‍ട് ഗാലറിയില്‍ നടക്കുന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മേള, കാലത്ത് 8.30ന് പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി പുസ്തകങ്ങള്‍ക്ക് 25% വിലക്കിഴിവ് ലഭിക്കും. ബാലസാഹിത്യം, നോവല്‍, ചെറുകഥാ സമാഹാരം, കവിതാ സമാഹാരം, നാടക ഗ്രന്ഥം, ജീവചരിത്രം ഉള്‍പ്പെടെ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് മേളയിലൂടെ ലഭ്യമാകുക എന്ന് പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ.ജയചന്ദ്രന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് Mob: 9349946564.

 

 

സാഹിത്യ ക്യാമ്പ് പുസ്തക മേള
പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യും

Share

Leave a Reply

Your email address will not be published. Required fields are marked *