കോഴിക്കോട്: 2023 ഒക്ടോബര്‍ 23ന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചതിന് ശേഷം പ്രഥമ സാഹിത്യ ക്യാമ്പുമായി പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്. 27ന്(ശനി) കോഴിക്കോട് ഗുരുകുലം ആര്‍ട് ഗാലറിയില്‍ നടക്കുന്ന സാഹിത്യ ക്യാമ്പിന്റെ രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലക്ക് പുറത്തു നിന്നും എഴുത്തുകാര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പിന് മുന്നോടിയായി ഇന്നലെ (22ന്) നടന്ന ‘സാഹിത്യ നഗരത്തിലെ സാംസ്കാരിക സാധ്യതകള്‍’ സെമിനാര്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ടും, ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍കൊണ്ടും വേറിട്ട അനുഭവമായി. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, മേയര്‍ക്കും സമര്‍പ്പിക്കും.
