കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗര പദവി നല്‍കി രണ്ട് വര്‍ഷമാകാറാകുമ്പോഴും സാഹിത്യ നഗരത്തില്‍ സാഹിത്യ-സംഗീത-കലാ രംഗത്തെ സാധ്യതകള്‍ക്ക് നിറം പകരാന്‍ നഗരത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഭരണാധികാരികള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച ‘സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. യുനെസ്‌കോ നല്‍കിയ സാഹിത്യ നഗര പദവി നിലനിര്‍ത്താന്‍ വ്യക്തമായ കര്‍മ്മ പദ്ധതികള്‍ ആവശ്യമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നാടകങ്ങളുമായും, സംഗീതമായും മറ്റും ബന്ധപ്പെടുന്നതിനാല്‍ ഇക്കാര്യങ്ങളെല്ലാം സമഗ്രമായി പഠിച്ച് നഗരത്തിനൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ സമിതി രൂപീകരിക്കണമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
സാഹിത്യ രംഗത്തെ പരിണിത പ്രജ്ഞരായ അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ ഭരണകൂടങ്ങള്‍ മുഖവിലക്കെടുക്കണം. സാഹിത്യാദി പ്രവര്‍ത്തനങ്ങളില്‍ പരിചയ സമ്പത്തില്ലാത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ നേതൃത്വം നല്‍കുന്നതിനാലാണ് ഇക്കാര്യത്തില്‍ മുന്നേറ്റമുണ്ടാക്കാനാവാതെ പോകുന്നത്. ഈ രംഗത്തുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുകയും, രാഷ്ട്രീയ അതിപ്രസരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സെമിനാര്‍ അഭ്യര്‍ത്ഥിച്ചു. സെമിനാര്‍ പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു.
സാഹിത്യ നഗരമെന്നത് പേരില്‍ മാത്രം നിലനില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. യുനെസ്‌കോയുടെ സാഹിത്യ പദവി ലഭിച്ചിട്ട് സാഹിത്യകാരന്മാര്‍ക്കും, കലാകാരന്മാര്‍ക്കും എന്ത് ഗുണമുണ്ടായി. നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലൊന്നും സാഹിത്യ നഗര പദവി നിലനിര്‍ത്താനും മെച്ചപ്പെടുത്താനുമുതകുന്ന ഒരു ചര്‍ച്ചകളും നടക്കുന്നില്ല. സാഹിത്യ കൃതികളുടെ പ്രകാശന ചടങ്ങുകള്‍ പോലും പല മാധ്യമങ്ങളും വാര്‍ത്തകളായി പോലും നല്‍കുന്നില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നഗരത്തില്‍ 60 വര്‍ഷത്തെ സാഹിത്യ പ്രവര്‍ത്തന പരിചയമുള്ളയാളാണ് താന്‍. ഉന്നത ശീര്‍ഷരായ സാഹിത്യകാരന്മാരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അക്കിത്തം, തിക്കോടിയന്‍ എന്നീ പ്രതിഭകളെ വേണ്ട വിധത്തില്‍ നാം സ്മരിക്കാറുണ്ടോ?
ഉദ്ദണ്ഡ ശാസ്ത്രികള്‍ സംവാദത്തില്‍ വിജയിച്ച രേവതി പട്ടത്താനം നടന്ന മണ്ണാണ് കോഴിക്കോട്. സാമൂതിരി രാജാവായിരുന്ന മാനവേദന്‍ രാജ അതിമനോഹരമായ കൃഷ്ണനാട്ടം കഥകളിയെഴുതിയ ചരിത്രം ഇന്ന് എത്രപേര്‍ക്കറിയാം. അതെല്ലാം പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതിനാവശ്യമായ പൈതൃക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം. 1950ല്‍ ആകാശവാണിയില്‍ വന്ന മഹാകവികളായ വള്ളത്തോളിന്റെയും ജി.ശങ്കരകുറുപ്പിന്റെയും പാദസ്പര്‍ശമേറ്റ മണ്ണാണ് കോഴിക്കോട്. എന്‍.വി.കൃഷ്ണ വാരിയരും, കുട്ടികൃഷ്ണ മാരാരും, പി.ഉണ്ണികൃഷ്ണനേയും ഓര്‍ക്കാന്‍ നഗരത്തിലെന്താണുള്ളത്. ഇത്തരം മഹത് പ്രതിഭകളുടെ ജീവിതം വിശദീകരിക്കുന്ന ഒരു മീറ്റിംഗുകള്‍ പോലും കോര്‍പ്പറേഷനും മറ്റും സംഘടിപ്പിക്കാറില്ല. കുട്ടികൃഷ്ണ മാരാരെ കുറിച്ചെഴുതാതെ എന്ത് സാഹിത്യ നഗരമെന്നദ്ദേഹം ചോദിച്ചു.
ഉദ്ദണ്ഡ ശാസ്ത്രികള്‍ സംവാദത്തില്‍ വിജയിച്ച രേവതി പട്ടത്താനം നടന്ന മണ്ണാണ് കോഴിക്കോട്. സാമൂതിരി രാജാവായിരുന്ന മാനവേദന്‍ രാജ അതിമനോഹരമായ കൃഷ്ണനാട്ടം കഥകളിയെഴുതിയ ചരിത്രം ഇന്ന് എത്രപേര്‍ക്കറിയാം. അതെല്ലാം പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അതിനാവശ്യമായ പൈതൃക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം. 1950ല്‍ ആകാശവാണിയില്‍ വന്ന മഹാകവികളായ വള്ളത്തോളിന്റെയും ജി.ശങ്കരകുറുപ്പിന്റെയും പാദസ്പര്‍ശമേറ്റ മണ്ണാണ് കോഴിക്കോട്. എന്‍.വി.കൃഷ്ണ വാരിയരും, കുട്ടികൃഷ്ണ മാരാരും, പി.ഉണ്ണികൃഷ്ണനേയും ഓര്‍ക്കാന്‍ നഗരത്തിലെന്താണുള്ളത്. ഇത്തരം മഹത് പ്രതിഭകളുടെ ജീവിതം വിശദീകരിക്കുന്ന ഒരു മീറ്റിംഗുകള്‍ പോലും കോര്‍പ്പറേഷനും മറ്റും സംഘടിപ്പിക്കാറില്ല. കുട്ടികൃഷ്ണ മാരാരെ കുറിച്ചെഴുതാതെ എന്ത് സാഹിത്യ നഗരമെന്നദ്ദേഹം ചോദിച്ചു.
സാഹിത്യ നഗരത്തിന്റെ കാര്യങ്ങള്‍ക്കായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. ദേശ പോഷിണി പോലുള്ള വായനശാലകളില്‍ ഒരുകാലത്ത് നാടകങ്ങള്‍ അരങ്ങേറിയിരുന്നു. നാടോടി കലകളുടെ നഗരമായിരുന്നു കോഴിക്കോട്. കോല്‍ക്കളി അതിന്റെ പാട്ടുകള്‍, നാടോടി കലകള്‍, തിരുവാതിര, തോറ്റം, തെയ്യം, ഒപ്പന എന്നിവയെക്കുറിച്ചെല്ലാം സാഹിത്യ നഗരത്തില്‍ അടയാളപ്പെടുത്തുന്നതും പഠനാര്‍ഹമവുമായ ഇടങ്ങള്‍ ഉണ്ടാക്കണം. നരിക്കുനിയിലുണ്ടായിരുന്ന ഉണ്ണീരിക്കുട്ടി വൈദ്യര്‍ ആണ് അച്ചുട്ടിപ്പാട്ടിന്റെ ഉപജ്ഞാതാവ്. ആയിരക്കണക്കിന് പാട്ടുകളാണ് അദ്ദേഹം എഴുതിയത്. ഇത് കേട്ടറിഞ്ഞാണ് ഉള്ളൂര്‍ അദ്ദേഹത്തെ കാണാനെത്തിയത്. നാടോടി കലകളെ സാഹിത്യ നഗരത്തിന്റെ ഭാഗമായി കാണണം. സാഹിത്യ-സംഗീതാദി മേഖലകളില്‍ പ്രാവീണ്യമുള്ള ഒരു സംഘമാളുകള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അധികാരം നല്‍കണം. അവിടെ രാഷ്ട്രീയമോ, മറ്റ് താല്‍പര്യങ്ങളെ തടസ്സമാകാന്‍ പാടില്ല. കുറ്റിയറ്റുപോയ കലാ രൂപങ്ങള്‍ പുന:സൃഷ്ടിക്കാന്‍ കൂട്ടായ ശ്രമം വേണം. നാടിന്റെ സാംസ്‌കാരികമായ ഉന്നതിക്ക് സാഹിത്യ നഗരം ഉണരണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേങ്ങള്‍ കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നദ്ദേഹം പറഞ്ഞു.
നഗരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ ജന.സെക്രട്ടറി എം.കെ.ബീരാന്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ ഹൈഡ് പാര്‍ക്കിലുള്ള സ്പീക്ക് കോര്‍ണര്‍
പോലെ മാനാഞ്ചിറയില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ പൊതു ഇടം നിര്‍മ്മിക്കണം.
പോലെ മാനാഞ്ചിറയില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ പൊതു ഇടം നിര്‍മ്മിക്കണം.
അനശ്വര നടന്‍ മാമുക്കോയയുടെ ഫോട്ടോ ടൗണ്‍ഹാളില്‍ പ്രദര്‍ശിപ്പിക്കണമെന്നും, കോര്‍പ്പറേഷനില്‍ ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും അതൊന്നും അധികാരികള്‍ ചെവികൊണ്ടില്ലെന്നും സാഹിത്യ നഗരം എന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങരുതെന്നും അക്ഷരാര്‍ത്ഥത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും യുണൈറ്റഡ് ഡ്രാമാറ്റിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.പി.വാസു പറഞ്ഞു.
പുതിയ പ്രിന്റിംഗ് ടെക്‌നോളജിയിലൂടെ എഴുത്തുകാര്‍ക്ക് പുസ്തകം അച്ചടിക്കാന്‍ സാധ്യതയേറെയാണെന്നും, സാഹിത്യ നഗരത്തിന്റെ ഭാഗമായി കോഴിക്കോട് പ്രിന്റിംഗ് ഹബ്ബുകൂടിയാക്കി മാറ്റണമെന്ന് പ്രിന്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.കെ.രാജശേഖരന്‍ പറഞ്ഞു.
അര നൂറ്റാണ്ടിന്റെ മഹത്തായ ചരിത്രം സൂക്ഷിക്കുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്ബിനൊരു ആസ്ഥാനം നല്‍കാന്‍ പോലും അധികാരികള്‍ വൈമനസ്യം കാണിക്കുകയാണെന്ന് ക്ലബ്ബ് സെക്രട്ടറി ഡോ.എന്‍.എം.സണ്ണി പറഞ്ഞു.
മഹത്തായ നാടക പാരമ്പര്യമുള്ള നഗരമാണ് കോഴിക്കോട്. എന്നാല്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ ഇടങ്ങളില്ലാതെ കലാകാരന്മാര്‍ ബുദ്ധിമുട്ടുകയാണ്. ചെറിയ വാടകയ്ക്ക് കലാ-സാഹിത്യ പരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യമൊരുക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും നാടക നടനുമായ സന്തോഷ് പാലക്കട പറഞ്ഞു. നഗരത്തിലെ സാംസ്‌കാരിക ഇടങ്ങള്‍ നഷ്ടപ്പെടുകയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ടാഗോര്‍ ഹാള്‍ കല്ല്യാണം, മറ്റ് ആവശ്യങ്ങള്‍ക്കനുവദിക്കുന്നത് ഒഴിവാക്കണം. ഇന്ത്യയിലൊരിടത്തും ടാഗോര്‍ ഹാള്‍ നവീകരിക്കുകയല്ലാതെ പൊളിച്ചുമാറ്റിയിട്ടില്ലെന്നും കോഴിക്കോട് അതും നടന്നിരിക്കുകയാണ്. അമ്പലക്കുളം സാംസ്‌കാരിക നിലയത്തിന്റെ ഘടന മാറ്റി ആധുനിക വല്‍ക്കരിക്കണം. മാനാഞ്ചിറയില്‍ ഓപ്പണ്‍ സ്റ്റേജ് രാത്രി 10 മണിവരെ അനുവദിക്കണം. കണ്ടംകുളം ജൂബിലി ഹാള്‍ ചെറിയ നിരക്കില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണം. ആര്‍ട്ട് ഗാലറി പുതുക്കി പണിയണം. സംഗീത നാടക അക്കാദമി നഗരത്തില്‍ ഇന്റര്‍ നാഷണല്‍ തിയേറ്റര്‍ സ്ഥാപിക്കണം. സാഹിത്യ മ്യൂസിയം നിര്‍മ്മിക്കണമെന്നും, ടൗണ്‍ഹാളിലടക്കം വാടകയുടെ ബാക്കി കൃത്യമായി പെട്ടെന്ന് തിരിച്ച് കിട്ടാന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തില്‍ സാഹിത്യ മ്യൂസിയം സ്ഥാപിക്കണമെന്നും അതില്‍ മണ്‍മറഞ്ഞുപോയ മഹാരഥന്മാരായ സാഹിത്യകാരന്മാരുടെ ജീവിതവും കൃതികളും അടയാളപ്പെടുത്തപ്പെടണമെന്നും താളിയോല സാംസ്‌കാരിക വേദി പ്രസിഡന്റ് പി.ഐ അജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്നത് പോലെ സാഹിത്യ നഗര വികസന വിഷയങ്ങള്‍ നടന്നാല്‍ പോരെന്നും ഈ വിഷയത്തില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ദര്‍ശനം സാംസ്‌കാരിക വേദി രക്ഷാധികാരി എം.എ.ജോണ്‍സണ്‍ പറഞ്ഞു. സാഹിത്യ നഗരം സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ചക്ക് ബന്ധപ്പെട്ടവര്‍ നേരവും, വേദികളും ഒരുക്കണം. സാഹിത്യ നഗരത്തിന്റെ സാംസ്‌കാരിക സാധ്യതകള്‍ കൂടുതല്‍ വിപുലമായ പങ്കാളിത്തത്തിലൂടെ പീപ്പിള്‍സ് റിവ്യൂ സംഘടിപ്പിക്കണമെന്നും കിട്ടിയ സാഹിത്യ നഗര പദവി നഷ്ടപ്പെടാതിരിക്കാന്‍ കൂട്ടായി ഇടപെടണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഗോകുല്‍ ദാസ് മോഡറേറ്ററായിരുന്നു. മലയാളത്തിലെ ആദ്യത്തെ നോവലെഴുതിയ അപ്പു നെടുങ്ങാടിയുടെ നാടാണ് കോഴിക്കോട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇത്തരം മഹത് വ്യക്തികളെ തമസ്‌കരിക്കുന്നത് കാലത്തോട് ചെയ്യുന്ന പൊറുക്കാനാവാത്ത കുറ്റമാണെന്ന് എം.ഗോകുല്‍ദാസ് പറഞ്ഞു.
സാഹിത്യ നഗര വികസനവുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ വിപുലമായ സാഹിത്യ സമ്മേളനം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. യോഗത്തില്‍ എഴുത്തുകാരായ പുരുഷു.ടി , പരപ്പില്‍ അനില്‍, ഇസ്മായില്‍ പുനത്തില്‍, പി.ഐ അജയന്‍, ടി.പി.വാസു, പത്മനാഭന്‍ വേങ്ങേരി, ശശി പതിയേത്ത്, ആനന്ദകുമാര്‍, ടി.ടി.കണ്ടന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദി കണ്‍വീനര്‍ ആര്‍.കെ.ഇരവില്‍ സ്വാഗതവും
പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
