കോഴിക്കോട് : സപ്തതി ആഘോഷിക്കുന്ന സിയസ്‌കൊ എഴുപത് കുടുംബങ്ങള്‍ക്ക് ശൗചാലയവും കുഴല്‍ കിണറും നിര്‍മ്മിച്ചു നല്‍കുന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കി. സിയസ്‌കൊ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് ആര്‍ദ്രം പദ്ധതി വിശദീകരിച്ചു.
ആര്‍ദ്രം പദ്ധതിയുടെ ചെയര്‍മാനായി പി കെ വി അബ്ദുല്‍ അസീസ്, കണ്‍വീനറായി ആദം കാതരിയകത്ത്, പാലിയേറ്റീവ് എക്വുപ്‌മെന്റ് കോഓര്‍ഡിനെറ്റര്‍ കെ.എം. സാദ്ദിഖ് എന്നിവരെ തെരഞ്ഞെടുത്തു.
സിയസ്‌കൊ കഴിഞ്ഞ പത്ത് മാസത്തില്‍ 16 വീടുകള്‍ക്കുള്ള തറ നിര്‍മ്മിച്ചു നല്‍കി.
തെക്കേപ്പുറം പ്രദേശത്തെ ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായ പരപ്പില്‍ പോസ്റ്റ് ഓഫീസ് അടച്ചു പുട്ടാനുള്ള നടപടി പിന്‍വലിക്കണമെന്ന് സിയസ്‌കൊ ജനറല്‍ ബോഡി യോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലാഭകരമായ രീതിയില്‍ നടന്നു വരുന്ന പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സിയ്സ്‌കൊ പ്രസിഡണ്ട് സി.ബി.വി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സിക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍ വാര്‍ഷിക റിപോര്‍ട്ടും ട്രഷറര്‍ പി.പി. അബ്ദുല്ല കോയ ഓഡിറ്റ് റിപോര്‍ട്ടും അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ടുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, സെക്രട്ടറിമാരായ സി.പി.എം സഈദ് അഹമ്മദ്, പി.വി. മുഹമ്മദ് യൂനുസ്, ആദം കാതിരിയകം, പി.കെ.വി. അബ്ദുള്‍ അസീസ്, കെ.പി. മമ്മത് കോയ, പി .എന്‍ .വലീദ് എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് കെ. നൗഷാദ് അലി സ്വാഗതവും സെക്രട്ടറി പി.വി മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.
സിയസ്‌കൊ സപ്തതിയുടെ നിറവില്‍
