ഡോ.സി.കെ.രാമചന്ദ്രനെ ആദരിച്ചു

ഡോ.സി.കെ.രാമചന്ദ്രനെ ആദരിച്ചു

കോഴിക്കോട്; മലബാറിന്റെ വിശിഷ്യാ കോഴിക്കോടിന്റെ ആരോഗ്യ ശുശ്രൂഷ രംഗത്ത് അര നൂറ്റാണ്ട് കാലം സേവനമര്‍പ്പിച്ച് ശതാബ്ധിയുടെ നിറവില്‍ കൊച്ചിയിലെ രവിപുരത്തെ വസതിയില്‍ വിശ്രമത്തില്‍ കഴിയുന്ന ഡോ.സി.കെ. രാമചന്ദ്രനെ ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മെമന്റോയും പൊന്നാടയും സമ്മാനിച്ചു. എം.വി.റംസി ഇസ്മായില്‍, കെ.വി. ഇസ്ഹാഖ്,സി.പി. മാമുക്കോയ, ആര്‍.ജയന്ത് കുമാര്‍, പി.പി.ഷബീര്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്ടുകാര്‍ നല്‍കിയ സ്‌നേഹവും,കരുതലും അവിസ്മരണീയമാണെന്നും താന്‍ എക്കാലവും അത് ഓര്‍ത്തു വെക്കുമെന്നും പ്രതിസ്പന്ദനത്തില്‍ ഡോ. സി.കെ. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 

 

ഡോ.സി.കെ.രാമചന്ദ്രനെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *