പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി ആഗ്രഹിക്കുന്നവര്‍ ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നവര്‍; നെതന്യാഹു

പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി ആഗ്രഹിക്കുന്നവര്‍ ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നവര്‍; നെതന്യാഹു

ടെല്‍ അവീവ്: പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി ആഗ്രഹിക്കുന്നവര്‍ ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നവരാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. യുകെയും കാനഡയും ഓസ്ട്രേലിയയും ദ്വിരാഷ്ട്ര പരിഹാരത്തിന് നിലകൊള്ളുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് നെതന്യാഹുവിന്റെ കുറ്റപ്പെടുത്തല്‍. വര്‍ഷങ്ങളായുള്ള ആഭ്യന്തരവും വൈദേശികവുമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിര്‍മ്മാണം തങ്ങള്‍ തടഞ്ഞുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ജൂദാ, സമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ജൂത കുടുയേറ്റം ഇരട്ടിയാക്കുമെന്നും നെതന്യാഹു അറിയിച്ചു. പതിറ്റാണ്ടുകളായി ഇസ്രയേലുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും തലസ്ഥാനവും സൈന്യവുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങള്‍.

ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ മുഖ്യസഖ്യകക്ഷികളും പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. കൂടാതെ യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

 

പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി ആഗ്രഹിക്കുന്നവര്‍
ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നവര്‍; നെതന്യാഹു

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *