ഇഖ്‌റ ഫൗണ്ടേഷന്‍ ഡോ.അബു കുമ്മാളിയെ ആദരിച്ചു

ഇഖ്‌റ ഫൗണ്ടേഷന്‍ ഡോ.അബു കുമ്മാളിയെ ആദരിച്ചു

ഇഖ്‌റ ഫൗണ്ടേഷന്‍ ഡോ.അബു കുമ്മാളിയെ ആദരിച്ചു

 

കോഴിക്കോട്: പുളിക്കല്‍ ഇഖ്‌റ സുന്നിയ്യ ഫൗണ്ടേഷന്‍ പരിസ്ഥിതി പ്രവര്‍ത്തകനും, പ്രഭാഷകനും,ഗ്രന്ഥകാരനുമായ
ഡോ.അബു കുമ്മാളിയെ ആദരിച്ചു. പുളിക്കല്‍ ഹസനിയ്യ എഡു ഗാര്‍ഡനില്‍ നടന്ന സമ്മേളനത്തില്‍ വാളക്കുളം ലത്തീഫ് സഖാഫി,പനയപ്പുറം മുഹമ്മദ് ബാഖവി,ഹസന്‍ തറയിട്ടാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡോ.അബു കുമ്മാളിയെ ആദരിച്ചത്.

ഡോ.അബു കുമ്മാളി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പരിസ്ഥിതി രംഗങ്ങളില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഇഖ്‌റ ഫൗണ്ടേഷന്‍ ആദരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും, കൃഷി പരിപാലനത്തിന്റെയും പ്രാധാന്യം പുതിയ തലമുറയിലെത്തിക്കാന്‍ നിരന്തരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ.അബു കുമ്മാളി, ഒരു ബഹുമത സമൂഹത്തില്‍ മതേതര പ്രതിബദ്ധത പുലര്‍ത്തേണ്ട ആവശ്യകതയും ഊന്നി പറയുന്നു.ഇത് പ്രമേയമാക്കിയാണ് സഞ്ചാരപഥം രചിച്ചത്.സാമൂഹ്യ പ്രശ്‌നങ്ങളെ അധികരിച്ച് പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നു.ഇങ്ങനെ സാമുഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി ഇടപെടുന്നത് പരിഗണിച്ചാണ് ഇഖ്‌റ
ഫൗണ്ടേഷന്റെ ആദരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *