നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഷനല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടിയും ലയിക്കുന്നു

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഷനല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടിയും ലയിക്കുന്നു

കോഴിക്കോട് : എന്‍ ഡി എ യിലെ ഘടക കക്ഷിയായ നാഷണല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നാഷനല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി ലയിക്കാന്‍ ഇരു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ധാരണയലെത്തി. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ ടി തോമസും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി. വി അഗസ്റ്റിനും കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ദേശീയ തിരഞ്ഞെടുപ്പു കമ്മീഷന്‍ ദേശീയ പാര്‍ട്ടിയായി അംഗീകരിച്ച 6 കക്ഷികളില്‍ ഉള്‍പ്പെട്ടതാണ് നാഷണല്‍ പീപ്പള്‍സ് പാര്‍ട്ടി. ഒക്ടോബറില്‍ തിരുവനന്തപുരത്തു നടക്കുന്ന നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ദേശീയ ‘നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ ലയന സമ്മേളനം നടത്താനും യോഗം തീരുമാനിച്ചു.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ഗോവിന്ദ്, സംസ്ഥാന സെക്രട്ടറി ബിന്ദു പിള്ള എന്നിവരും നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി പി സുഗതന്‍ , ഡോ ജോര്‍ജ് എബ്രഹാം, ജനറല്‍ സെക്രട്ടറി അഡ്വ ജോര്‍ജ് എബ്രഹാം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *