അത്തോളി പഞ്ചായത്ത് കേരളോത്സവം 20 നും 21 നും

അത്തോളി പഞ്ചായത്ത് കേരളോത്സവം 20 നും 21 നും

അത്തോളി:പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 20 നും 21 നും വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. 20 ന് രചന മത്സരങ്ങള്‍ അത്തോളി ജി വി എച്ച് എസ് സ്‌കൂളിലും 21 ന് കലാ മത്സരങ്ങള്‍ ലക്‌സ്‌മോര്‍ ഓഡിറ്റോറിയത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
20 ന് രാവിലെ 9 മുതല്‍ കവിത രചന, കഥാ രചന , ഉപന്യാസം, മൈലാഞ്ചിയിടല്‍ , പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ക്ലെ മോഡലിംഗ് എന്നിവയില്‍ മത്സരങ്ങള്‍ നടക്കും.
21 ന് വൈകീട്ട് 3 ന് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ലക്‌സ്‌മോര്‍ വരെ ഘോഷയാത്ര. 4 ന് സാംസ്‌ക്കാരിക സമ്മേളനം ചലച്ചിത്ര നടന്‍ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് സി കെ റിജേഷ് സമ്മാന വിതരണം നിര്‍വ്വഹിക്കും. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രന്‍, സുനീഷ് നടുവിലയില്‍ തുടങ്ങിയ ജനപ്രതിനിധികളും . സെക്രട്ടറി ടി അനില്‍ കുമാര്‍ , അസി. സെക്രട്ടറി മനോജ് കുമാര്‍ തുടങിയവര്‍ പങ്കെടുക്കും
മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ – പ്രോഗ്രാം വൈസ് ചെയര്‍പേഴ്‌സണ്‍ – ഫോണ്‍ :
8921489059 വിളിക്കാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *