കോഴിക്കോട്: ആയുര്‍വേദ മേഖലയില്‍ ഗവേഷണ കേന്ദ്രം ഉയരണമെന്ന് എം.കെ രാഘവന് എം.പി. ശ്രീ സുബ്രഹ്മണ്യ ആയുര്‍വേദ നഴ്സിംഗ് ഹോമിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാം ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണ കേന്ദ്രം ഉയരണം,അത് പോലെ ആയുര്‍ വേദ മരുന്ന് നിര്‍മ്മിക്കാന്‍ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കാന്‍ അടുത്ത 25 വര്‍ഷത്തെ പദ്ധതിയായി സംസ്ഥാനത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഔഷധ സസ്യവും ഔഷധ പാര്‍ക്കും നിര്‍മ്മിക്കാന്‍ വനം -കൃഷി വകുപ്പുകള്‍ ഏകോപിപ്പിച്ച് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. ആശീര്‍വാദ് ലോണ്‍സില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ചികിത്സ രംഗത്ത് 60 വര്‍ഷം പൂര്‍ത്തികരിച്ച ശ്രീ സുബ്രഹ്മണ്യ നഴ്സിംഗ് ഹോം സ്ഥാപകന്‍ ഭിഷക് രത്ന രാജരത്നം വൈദ്യരെ
മേയര്‍ ആദരിച്ചു. പൊന്നാട ഡോ പി മാധവന് കുട്ടി വാര്യരും മംഗള പത്രം സോമശേഖരന്‍ കണ്ണന് വൈദ്യരും റോട്ടറി കാലിക്കറ്റ് സൗത്തിന്റെ ഉപഹാരം കെ അരവിന്ദാക്ഷനും സമ്മാനിച്ചു. പുതിയ പ്രൊജക്ട് ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ കളക്ട്ര് സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു. ശിവഗിരി മഠം ബ്രഹ്മശ്രീ പ്രബോധ തീര്‍ത്ഥ സ്വാമികള്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന് , കോഴിക്കോട് രൂപത വികാരി ജനറല്‍ മോന്‍സി . ഫാ. ജെന്സണ് പുത്തന്‍ വീട്ടില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി മാധവന് കുട്ടി വാര്യരെ തെക്കെയില്‍ കുടുംബം ആദരിച്ചു.
ആയുര്‍വേദ ചികിത്സാ രംഗത്ത് സേവനം ചെയ്യുന്ന ഡോ ആര്യദേവി പാലപ്പുഴ, ഡോ പി വി രവീന്ദ്രന് , ഡോ. എ പി ഹരിദാസന് , ഡോ. ഇടൂഴി ഭാവദാസന് വേണ്ടി മകന് ഡോ ഉണ്ണികൃഷ്ണന് നമ്പൂതിരി,ഡോ രവീന്ദ്രനാഥ് , സി പി നാരായണന് എന്നിവരെയും ആദരിച്ചു. ബി എ എം എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിനി നവ്യ മോഹന്‍ലാലിനെ അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം വരുണ്‍ ഭാസ്ക്കര്‍, സി പി എം ജില്ല സെക്രട്ടറി എം മെഹബൂബ് , ഡോ.റീന അനില്‍ കുമാര്‍, ഭവിന് ദേശായി ,ഡോ ടി ജയരാജ് ,ടി സുരേഷ് വൈദ്യന് , ഡോ ടി
എഗ്ലിസ രത്നം എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ മരുന്ന് അസംസ്കൃത വസ്തു വ്യാപാരികളായ കമല ഹരിദാസന് , ലോഹിതാക്ഷന് കൃഷ്ണന്, എന്നിവരെയും കേരള ഫ്ലവര്‍ സ്റ്റോര്‍, ഇ എം ഇ സ്റ്റോര്‍സ് എന്നി സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സനന്ദ് രത്നം സ്വാഗതവും ജോ എല്‍വിസ് ജെറാള്‍ഡ് നന്ദിയും പറഞ്ഞു.
