കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് 27ാം തിയതി ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന സാഹിത്യ
ക്യാമ്പിന്റെ രജിസ്‌ട്രേഷന്റെ പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന്‍ എഴുത്തുകാരന്‍ പരപ്പില്‍ അനിലില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുക്കാന്‍ 25ാം തിയതിവരെ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടാം.
