കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് 27ന് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന് ഇനി 10നാള്‍. ക്യാമ്പിന്റെ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ഇന്നലെ പീപ്പിള്‍സ് റിവ്യൂ ഓഫിസില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന്‍ എഴുത്തുകാരന്‍ പരപ്പില്‍ അനിലില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലേക്ക് നിരവധി എഴുത്തുകാര്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 25ാം തിയതിക്കക്കം രജിസട്രേഷന്‍ എടുക്കണമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പിടി നിസാര്‍ അറിയിച്ചു.സാഹിത്യക്യാമ്പിന്റെ ഭാഗമായി യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ സാംസ്‌കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ 22ന് വൈകിട്ട് നാലുമണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫിസില്‍ വച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ഡോക്ടര്‍ ഗോപി പുതുക്കോട് പ്രഭാഷണം നടത്തും. സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ഇതിലൂടെ ഉയര്‍ന്ന് വരുന്ന നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മേയര്‍, എംപി മാര്‍ തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കും. സാഹിത്യനഗരത്തിന്റെ വികസനത്തിന് മാറ്റുകൂട്ടാനുതകുന്ന നിര്‍ദേശങ്ങളാണ് അധികാരികള്‍ക്ക് സമര്‍പ്പിക്കുക. സാഹിത്യക്യാമ്പിനോടനുബന്ധിച്ച് എഴുത്തുകാര്‍ക്കായി നടത്തിയ ചെറുകഥ കവിത മത്സരങ്ങള്‍ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. സൃഷ്ടികള്‍ പരിശോധിച്ച് ഫല പ്രഖ്യാപനം 25ന് നടത്തും. വിജയികള്‍ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും.
