തെരുവ് നായ ശല്യം: കലക്ടറേറ്റിനു മുന്നില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി

തെരുവ് നായ ശല്യം: കലക്ടറേറ്റിനു മുന്നില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി

 

കോഴിക്കോട് : രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി സി അജിത് കുമാര്‍ ഉത്ഘാടനം ചെയ്തു. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും, തെരുവില്‍ അലഞ്ഞു നടക്കുന്ന നായകളെ ജനവാസമില്ലാത്ത മേഖലയില്‍ ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗ സ്‌നേഹത്തിന്റെ മറവില്‍ വന്‍കിട വാക്സിന്‍ ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ബാധ്യത നിറവേറ്റാന്‍ ഭരണാധികാരികളും നീതി ന്യായ കോടതി കളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി രാഷ്ട്രീയ ബഹുജന സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ ജില്ലാ പ്രസിഡണ്ടുമായ എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി രാധാകൃഷ്ണന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ആര്‍ അനില്‍ കുമാര്‍, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് കെ സതീദേവി, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജനാര്‍ദ്ദനന്‍, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എന്‍ കെ ലീല, എന്‍ ഭാഗ്യനാഥന്‍, കെ സി രവീന്ദ്രനാഥ്, എം പി രാമകൃഷ്ണന്‍, പി രാധാകൃഷ്ണന്‍, കെ വി ഷാബു, സക്കീര്‍ പാറക്കാട്, ടി എം ബാലകൃഷ്ണന്‍, വി സത്യനാഥന്‍, കെ പ്രേമദാസന്‍ മാസ്റ്റര്‍, കെ സി അബ്ദുല്‍ റസാക്ക്, എം സുലേഖ, ശറഫുദ്ദീന്‍ കടലുണ്ടി, ഹുസൈന്‍ താമരശ്ശേരി, രാജീവ് പയ്യോളി, റഫീഖ് മുള്ളത്തു് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *