അക്ഷരജ്യോതി പുരസ്‌കാരം ബദറുദ്ദീന്‍ ഗുരുവായൂരിന്.

അക്ഷരജ്യോതി പുരസ്‌കാരം ബദറുദ്ദീന്‍ ഗുരുവായൂരിന്.

തിരുവനന്തപുരം: ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി, ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ അക്ഷരജ്യോതി പുരസ്‌കാരത്തിന് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബദറുദ്ദീന്‍ ഗുരുവായൂര്‍ അര്‍ഹനായി. തിരുവനന്തപുരം പട്ടം എം.വി.ആര്‍. ഭവനില്‍ സംഘടിപ്പിച്ച  ചടങ്ങില്‍ വച്ച്, അക്കാദമിക രംഗത്തും ഭരണരംഗത്തും വ്യക്തിമുദ്രപതിപ്പിച്ച ഗ്രന്ഥകാരനും കേരള ഭാഷാ ഇന്‍സ്റ്റിറ്യൂട്ട് മുന്‍ ഡയരക്ടറുമായ ഡോ:എം.ആര്‍. തമ്പാനില്‍ നിന്നും അക്ഷരജ്യോതി പുരസ്‌കാരവും പ്രശംസാപത്രവും ഏറ്റുവാങ്ങി. ജനാധിപത്യ കലാ സാഹിത്യ വേദി അദ്ധ്യക്ഷനും അഭിനേതാവും കവിയുമായ കുന്നത്തൂര്‍ ജെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
ഡോ:എം.ആര്‍. മനോജ് പൊന്നാടയണിയിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ഡോ:എം.എസ്. ശ്രീലറാണി, ജനാധിപത്യ കലാസാഹിത്യ വേദി സെക്ര: സഹദേവന്‍ കോട്ടവിള, വൈസ് പ്രസിഡണ്ട് ഡോ:എം.എ. മുതാസ്, കലാം പാങ്ങോട്, സദാശിവന്‍ പുവ്വത്തൂര്‍,ജയ പ്രസാദ്, ഗോപകുമാര്‍ തെങ്ങമം, സുജാത അനില്‍, സലീം സന്ദേശം ചൗക്കി, സി. ഗോപിനാഥന്‍ പത്തനംതിട്ട, അജ്‌നാസ് കാരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *