കോട്ടക്കല്‍: ആര്യവൈദ്യശാല ട്രസ്റ്റ് ബോര്‍ഡ് മെംബറായി തിരഞ്ഞെടുക്കപ്പെട്ടഡോ: പി. ആര്‍ രമേഷിനെ,കോട്ടക്കല്‍ എന്‍.എസ്.എസ് കരയോഗം എഡ്യൂക്കേഷന്‍ സൊസൈറ്റി ആദരിച്ചു. വലിയ പറമ്പ് എന്‍.എസ്.എസ്. കരയോഗം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും എന്‍.എസ്.എസ്. കരയോഗം എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ടുമായ ഡോ: പി.മാധവന്‍കുട്ടി വാര്യര്‍ പൊന്നാടയണിയിച്ചു സംസാരിച്ചു. ആര്യവൈദ്യശാല ഫെസിലിറ്റി മാനേജ്‌മെന്റ് ചീഫ് മാനേജര്‍ പി.എസ്. സുരേന്ദ്ര വാര്യര്‍, സൊസൈറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ഉള്ളാട്ടില്‍ ഉണ്ണികൃഷ്ണമേനോന്‍, അഡ്വ .സി.കെ.ഗിരീശന്‍ പിള്ള, ശ്രീനിവാസന്‍, രഞ്ജിത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി.ആര്‍. രമേഷ് മറുപടി പ്രസംഗം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മധുസൂദനന്‍ പിള്ള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജിത നന്ദിയും രേഖപ്പെടുത്തി.
