ശ്രീ സുബ്രഹ്‌മണ്യ ആയുര്‍ വേദ നഴ്‌സിംഗ് ഹോം സുവര്‍ണ്ണ ജൂബിലി ആഘോഷം നാളെ

ശ്രീ സുബ്രഹ്‌മണ്യ ആയുര്‍ വേദ നഴ്‌സിംഗ് ഹോം സുവര്‍ണ്ണ ജൂബിലി ആഘോഷം നാളെ

 

കോഴിക്കോട്: ശ്രീ സുബ്രഹ്‌മണ്യ ആയുര്‍ വേദ നഴ്‌സിംഗ് ഹോം സുവര്‍ണ്ണ ജൂബിലി ആഘോഷം നാളെ (16ന്) നടത്താന്‍ തീരുമാനിച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആശീര്‍വാദ് ലോണ്‍സില്‍ വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം പി സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. പുതിയ പ്രൊജക്ട് ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ കളക്ട്ര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിക്കും. ശിവഗിരി മഠം ബ്രഹ്‌മശ്രീ പ്രബോധ തീര്‍ത്ഥ സ്വാമികള്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ , കോഴിക്കോട് വലിയ ഖാസി ഇന്‍ ചാര്‍ജ് സഫീര്‍ സഖാഫി , ആര്‍ച്ച് ഡയോസിസ് ഓഫ് കാലിക്കറ്റ് മോന്‍സിഞ്ഞോര്‍ ഫാ. ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ എം പി കെ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തും. കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി മാധവന്‍ കുട്ടി വാര്യരെ തെക്കെയില്‍ കുടുംബവും ആയുര്‍വേദ ചികിത്സാ രംഗത്ത് സേവനം ചെയ്യുന്ന ഡോ ആര്യദേവി , പാലപ്പുഴ , ഡോ പി വി രവീന്ദ്രന്‍ , ഡോ. എ പി ഹരിദാസന്‍ , ഡോ രവീന്ദ്രനാഥ്, ഡോ ഇടൂഴി ഭവദാസന്‍ എന്നിവരെയും ആദരിക്കും. ചികിത്സ രംഗത്ത് 60 വര്‍ഷം പൂര്‍ത്തികരിച്ച ശ്രീ സുബ്രഹ്‌മണ്യ നഴ്‌സിംഗ് ഹോം സ്ഥാപകന്‍ ഭിഷക് രത്‌ന രാജരത്‌നം വൈദ്യരെ കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി എം വാര്യര്‍ പൊന്നാട അണിയിച്ച് ആദരിക്കും. എം മെഹബൂബ് , അഡ്വ കെ പ്രവീണ്‍ കുമാര്‍, എം ടി രമേശ് , സി എന്‍ വിജയകൃഷ്ണന്‍ , ഡോ.റീന അനില്‍ കുമാര്‍, ഭവിന്‍ ദേശായി , പി പി നിഖില്‍, ഡോ ഉണ്ണി കൃഷ്ണന്‍ , എം വരുണ്‍ ഭാസ്‌ക്കര്‍ , കെ സി ശോഭിത , ഡോ ടി ജയരാജ് ,ടി സുരേഷ് വൈദ്യന്‍ , ഡോ എഗ്ലിസ എന്നിവര്‍ പ്രസംഗിക്കും. ബി.എ.എം.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിനി നവ്യ മോഹന്‍ലാലിനെ അനുമോദിക്കും. ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു വ്യാപാരികളായ ഹരിദാസന്‍ നായര്‍ , പി കൃഷ്ണന്‍, പ്രശസ്ത ആര്‍ക്കിട്ടക്റ്റ് ഡിസൈനര്‍ ജയന്‍ ബിലാത്തിക്കുളം എന്നിവരെയും കേരള ഫ്‌ലവര്‍ സ്റ്റോര്‍, ഇ എം ഇ സ്റ്റോര്‍സ് എന്നി സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ എം വരുണ്‍ ഭാസ്‌ക്കര്‍, സ്ഥാപനത്തിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സനന്ദ് രത്‌നം , സംഘാടക സമിതി ഭാരവാഹികളായ ബിജിത്ത് മാവിലാടത്ത്, സദാനന്ദന്‍ പെരുവയല്‍, എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *