ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐ.എന്‍.എല്‍

ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐ.എന്‍.എല്‍

 

ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐ.എന്‍.എല്‍

കുന്നമംഗലം: കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലുള്ള ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍ മാരില്ലാത്തത് പ്രദേശത്തെ രോഗികളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. മാവൂര്‍ ചാത്തമംഗലം പെരുവയല്‍ പഞ്ചായത്തിലെ രോഗികളാണ് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. നിരവധി പകര്‍ച്ച വ്യാധികള്‍ പടരുന്ന ഈ അവസരത്തില്‍ വേണ്ട സൗകര്യങ്ങള്‍ അധികാരികളില്‍ നിന്ന് ഉണ്ടാവണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വരുന്ന സപ്തംബര്‍ 23 ന് നടക്കുന്ന ജില്ലാ കൗണ്‍സില്‍ മണ്ഡലം കമ്മിറ്റി വിലയിരുത്തി
യോഗം ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്
നാസര്‍ മൗലവി മാവൂര്‍ അധ്യക്ഷത വഹിച്ചു. ടിപി അബൂബക്കര്‍ ഹാജി, റാഊഫ് പാലാഴി, പി ടി മുഹമ്മദ് മാവൂര്‍, ജാബിര്‍ പടനിലം, യൂസുഫ് പാലാഴി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍കെ മുഹമ്മദ് മലയമ്മ സ്വാഗതവും ട്രഷറര്‍ ഫസല്‍ പൂക്കോയ തങ്ങള്‍ കളന്‍തോട് നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *